കൊച്ചി : ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയ കേസിലെ അന്തിമ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം പരിഗണിക്കണമെന്ന് വിജിലന്‍സ് കോടതിക്ക് നിര്‍ദ്ദേശവുമായി ഹൈക്കോടതി. അന്തിമ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോപണവിധേയനായ അഡ്വ. സൈബി ജോസിന്റെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിച്ചെന്ന കേസില്‍ കൊച്ചി സെന്‍ട്രല്‍ പോലീസാണ് സൈബി ജോസിനെതിരെ കേസെടുത്തത്. ഐപിസി 420, അഴിമതി നിരോധനം സെക്ഷന്‍ 7 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. സൈബിക്കെതിരെ അഭിഭാഷകര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കുകയും ഇത് ഡിജിപിക്ക് കൈമാറുകയും ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുന്നതിനാലാണ് സൈബി ജോസിനെതിരായ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയത്. അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതല്‍ കൈക്കൂലി വാങ്ങിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
സൈബി ജോസിനെതിരെ തെളിവില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം മൂവാറ്റുപുഴ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സൈബി അപേക്ഷ നല്‍കിയാല്‍ ഹര്‍ജിക്കാരന് പകര്‍പ്പ് കൈമാറണമെന്നും ഹൈേേക്കാടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക