ബെംഗളൂരു: ബെംഗളൂരു കമ്പളയത് നവംബര്‍ 24ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരം 26ന് സമാപിക്കും. നഗരത്തിലെ 70 ഏക്കര്‍ പാലസ് ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
ദക്ഷിണ കര്‍ണാടകയിലും ഉഡുപ്പിയിലും വര്‍ഷങ്ങളായി നടത്തിവരുന്ന കായിക വിനോദമാണ് കമ്പള. ഇതാദ്യമായാണ് ബെംഗളൂരുവില്‍ കമ്പള മത്സരം സംഘടിപ്പിക്കുന്നത്. ഇത്തവണ മത്സര ഓട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ മൂന്ന് മുതല്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
പരിപാടിയുടെ ഭാഗമായി ബെംഗളൂരു കമ്പള നമ്മ കമ്പള എന്ന തീം സോങ്ങും സംഘാടകര്‍ പുറത്തിറക്കിയിട്ടുണ്ട്. ഗുരുകിരണ്‍ സംഗീത സംവിധാനം ചെയ്ത ഗാനത്തിന് വി. മനോഹറാണ് വരികള്‍ എഴുതിയിട്ടുള്ളത്. ഇത്തവണ ബെംഗളൂരു കമ്പളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ മൂന്ന് മുതല്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു.
ബോളിവുഡ് നടി ഐശ്വര്യ റായ്, അനുഷ്ക ഷെട്ടി എന്നിവരടക്കം നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്. നിലവില്‍ 150ലധികം പോത്തുകളെയാണ് ബെംഗളൂരു കമ്പളയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഈ പോത്തുകളെയെല്ലാം നവംബര്‍ 23ന് ഉപ്പിനങ്ങാടിയില്‍ വച്ച് യാത്രയയയ്ക്കും. വെറ്റിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പോത്തുക്കളെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കുള്ളു. പരിപാടിക്ക് പ്രത്യേക ഗ്രാന്റ് സര്‍ക്കാര്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണ കര്‍ണാടകയിലും ഉഡുപ്പിയിലും വര്‍ഷങ്ങളായി നടത്തിവരുന്ന കായിക വിനോദമാണ് കമ്പള. പോത്തുകളെ ഉപയോഗിച്ചുള്ള ചെളിക്കളത്തിലെ ഓട്ടമത്സരമാണ് വിനോദത്തിന്റെ അടിസ്ഥാനം. ഒരു നുകത്തില്‍ കെട്ടിയ രണ്ട് പോത്തുകളും ഒരു ഓട്ടക്കാരനുമാണ് ഒരു സംഘത്തിലുണ്ടാവുക. സമാന്തരമായുള്ള ട്രാക്കില്‍ മറ്റൊരു സംഘവും ഇറങ്ങും. ഇവര്‍ തമ്മില്‍ മത്സരം നടക്കും.
വന്യമായ വേഗമാണ് കുമ്പളയുടെ ആവേശം. ഒരു നാടിന്റെ പൈതൃകവും സംസ്കാരവും നിലനിര്‍ത്താനും തലമുറകളിലേക്ക് കൈമാറാനുമാണ് ഈ ഒരു കാര്ഷികാഘോഷം നടത്തുന്നത്.
കമ്പള മത്സരം ലോകശ്രദ്ധയാകര്‍ഷിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കമ്പള ഓട്ടക്കാരനായ ശ്രീനിവാസ ഗൗഡയ്ക്കും നിഷാന്ത് ഷെട്ടിയ്ക്കും ലോക അത്ലറ്റിക്കായ ജമൈക്കക്കാരന് ഉസൈന്‍ ബോള്‍ട്ടിനെക്കാള്‍ വേഗത്തില്‍ ഓടിയതായിരുന്നു.
ചേറില്‍ ഉണരുന്ന വികാരത്തിന്റെ വീര്യം രക്തത്തില്‍ അലിഞ്ഞു ചേരുന്ന കമ്പള മത്സരം കേരളത്തില്‍ പൈവളികെയില്‍ മാത്രമേ കാണാന്‍ സാധിക്കൂ. കമ്പള മത്സരം നടക്കുന്ന കേരളത്തിലെ ഏക സ്ഥലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: