ചരിത്രനേട്ടം സ്വന്തമാക്കി ബോയിങ്. ലോകത്തെ ഏറ്റവുംവലിയ യാത്രാവിമാനങ്ങളിലൊന്നായ ബോയിങ്-787 ഡ്രീംലൈനർ അന്റാർട്ടിക്കയിലിറങ്ങി. ആദ്യമായാണ് 330-ഓളം യാത്രക്കാരെ വഹിക്കാൻശേഷിയുള്ള വലിയവിമാനം അന്റാർട്ടിക്കയിലിറങ്ങുന്നത്.
നോർസ് അറ്റ്ലാന്റിക് എയർവേസാണ് ദക്ഷിണധ്രുവത്തിലെ ട്രോൾ എയർഫീൽഡിലുള്ള ബ്ലൂ ഐസ് റൺവേയിൽ വിമാനമിറക്കിയത്. 3000 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് മഞ്ഞുപുതച്ചുകിടക്കുന്ന റൺവേക്കുള്ളത്. ബോയിങ് വിമാനം കീഴടക്കുന്ന ആറാമത്തെ വൻകരയായി അന്റാർട്ടിക്ക മാറി.
നോർവേയുടെ ദക്ഷിണധ്രുവ പര്യവേക്ഷണ കേന്ദ്രത്തിൽനിന്നുള്ള 45 ഗവേഷകരും പര്യവേക്ഷണത്തിനുള്ള 12 ടൺ ഉപകരണങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. നോർവേയുടെ തലസ്ഥാനമായ ഒസ്ലോയിൽനിന്ന് നവംബർ 13-നാണ് വിമാനം പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: