ചെന്നൈ: തമിഴ്നാട്ടില്‍ മുസ്ലിം സമുദായത്തില്‍ നിന്നും ബിജെപിയിലേക്കെത്തിയ അലിഷ അബ്ദുള്ളയ്ക്കെതിരെ മുസ്ലിം സമുദായത്തില്‍ നിന്നും ഇടത് ലോബികളില്‍ നിന്നും ദ്രാവിഡപാര്‍ട്ടികളുടെ ട്രോളന്മാരില് നിന്നും പരിഹാസം വ്യാപകം. എന്നാല്‍ തന്നെ വിമര്‍ശിക്കുന്നവര്‍ മുഴുവന്‍ തെറ്റായിരുന്നുവെന്ന് തെളിയിക്കുമെന്നാണ് അലിഷ അബ്ദുള്ള ഇതിന് മറുപടി നല്‍കുന്നത്.
My strength and a proud Muslim in BJP…💪
P.s – I really don't care about disrespectful comments & mocking my religion with my party!
We will prove u all wrong very soon! @BJP4India@BJP4TamilNadu pic.twitter.com/uWcmnqrIpK— Alisha abdullah (@alishaabdullah) November 15, 2023
ഇന്ത്യ കാര്‍ ആന്റ് ബൈക്ക് റേസ് ചാമ്പ്യനാണ് അലിഷ അബ്ദുള്ള. ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ ചാമ്പ്യനാണ് അലിഷ അബ്ദുള്ള. ഏത് ചോദ്യങ്ങള്‍ക്കും ശക്തമായ മറുപടി നല്‍കാനുള്ള കഴിവും അലിഷ അബ്ദുള്ളയെ വ്യത്യസ്തയാക്കുന്നു. മോദി സര്‍ക്കാര്‍ സ്പോര്‍ട്സിന് നല്കുന്ന പിന്തുണയാണ് അലിഷ അബ്ദുള്ളയെ ബിജെപിയില്‍ എത്തിച്ചതെന്ന് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞു.
ബിജെപി സ്പോര്‍ട്സ് സെല്ലിലെ അമര്‍ പ്രസാദ് റെഡ്ഡി തന്നോട് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പറഞ്ഞ് പ്രോത്സാഹനം നല്‍കിയെന്നും കഴിഞ്ഞ എട്ട് വര്‍ഷമായി നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിക്കാണുകയാണെന്ന് അണ്ണാമലൈ വന്ന് പറഞ്ഞെന്നും അലിഷ പറയുന്നു. അതായത് ബിജെപി പാര്‍ട്ടിയിലെ ആളുകള്‍ മാത്രമാണ് എന്റെ കഴിവുകള്‍ മനസ്സിലാക്കിയതെന്നും അലിഷ അബ്ദുള്ള പറയുന്നു.
Very happy to welcome a true sporting icon & fabulous competitive racer, Selvi @alishaabdullah to @BJP4TamilNadu today.
An inspiring woman who had broken barriers in a sport dominated by men, she has left an indelible mark in her chosen racing career. (1/2) pic.twitter.com/TpNSjompVm
— K.Annamalai (@annamalai_k) September 3, 2022
ഒരു യഥാര്‍ത്ഥ കായികതാരത്തെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അണ്ണാമലൈ പറയുന്നു. സാധാരണ പുരുഷന്മാര് മാത്രം ആധിപത്യം നേടുന്ന റേസിംഗ് രംഗത്തേക്ക് നിരവധി പ്രതിസന്ധികളോട് പോരടിച്ച് ഉയര്‍ന്ന് വന്ന വ്യക്തിത്വമാണ് അലിഷ അബ്ദുള്ളയുടേത്. അണ്ണാമലൈയും ബിജെപി സ്പോര്‍ട്സ് സെല്‍ പ്രസിഡന്റ് അമര്‍ പ്രസാദ് റെഡ്ഡിയും അടങ്ങുന്ന ബിജെപിയില്‍ എത്തിയതില്‍ സന്തോഷമെന്നും കൂടുതല്‍ സ്ത്രീകളെ സമൂഹത്തില്‍ ഉയര്‍ന്ന് വരുന്നതിന് സഹായിക്കുമെന്നും അലിഷ അബ്ദുള്ള പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: