കൊച്ചി: തൃക്കാക്കരയിൽ ആർടിഒയ്ക്ക് ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ കാക്കനാട് ഹോട്ടൽ ആര്യാസ് അടപ്പിച്ചു.തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടൽ അടപ്പിച്ചത്. ഇന്നലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ആർടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധയേറ്റതായി പരാതി ഉയർന്നിരുന്നു.
സംഭവത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആർടിഒ ചികിത്സ തേടിയിരുന്നു. ഇദ്ദേഹം നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാക്കനാട് കളക്ട്രേറ്റിന് സമീപമുള്ള ആര്യാസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ അച്ഛനും മകനും അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയ അനന്തകൃഷ്ണൻ നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: