ന്യൂദല്‍ഹി: തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിശ്വഹിന്ദു കോണ്‍ഗ്രസ് 24 മുതല്‍ 26 വരെ നടക്കും. നാലു വര്‍ഷം കൂടുമ്പോഴാണ് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസം, മാധ്യമങ്ങള്‍, രാഷ്ട്രീയം, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശ്വഹിന്ദു കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യും.
ബാങ്കോക്കിലെ ഇംപാക്ട് കണ്വെന്ഷന് സെന്ററിലാണ് ത്രിദിന സമ്മേളനം. ആസിയാന്‍-ഭാരത ഉത്പാദന സഹകരണം, നൂതന സ്റ്റാര്‍ട്ടപ്പുകള്‍, വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പാശ്ചാത്യ വിദ്യാഭ്യാസ തത്വങ്ങളിലെ പ്രശ്നങ്ങള്‍, സാങ്കേതികവിദ്യാധിഷ്ഠിത മാധ്യമങ്ങളുടെ നിയന്ത്രണം, സാംസ്കാരികതയിലൂന്നിയ വിനോദത്തിന്റെ പ്രാധാന്യം, ഹിന്ദു സ്വത്വം, ഹിന്ദു ക്ഷേത്രങ്ങളുടെയും ഭൂമിയുടെയും വിമോചനം, മനുഷ്യാവകാശങ്ങള്‍ എന്നിവ വിശ്വഹിന്ദു കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യും.
2024 ജനുവരി 22 ന് അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികളും ചര്‍ച്ച ചെയ്യുമെന്ന് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് 2023 പ്രസിഡന്റ് സുശീല്‍ സറഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: