അഹമ്മദാബാദ് : ലോകകപ്പ് ഫൈനലില്‍ ടോസ് നിര്‍ണായകമല്ലെന്ന് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. പിച്ച് പരിശോധിച്ചപ്പോല്‍ കുറച്ച് സ്ലോ ആണ്. അതിനാല്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കും.ഫൈനലിനു മുന്നോടിയായുളള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഓസ്ട്രേലിയക്ക് ലോകകപ്പ് ഫൈനലിലുള്ള പരിചയം കാര്യമാക്കുന്നില്ലെന്നും ഏത് സാഹചര്യത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.ഓസ്ട്രേലിയ ശക്തരാണ്. ബാറ്റര്‍മാരും ബൗളര്‍മാരും നല്ല പ്രകടനം നടത്തുന്നു. ബാലന്‍സ്ഡ് ആയ ടീമാണ് ഓസ്ട്രേലിയ.ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസമുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
ഞായറാഴ്ചയാണ് ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ച് ഫൈനലിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളി പരാജയപ്പെട്ട ശേഷം 8 തുടര്‍ വിജയങ്ങളുമായി ഫൈനലിലെത്തിയ ഓസ്ട്രേലിയയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടുന്നത്. നാളെ ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: