ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം ഇന്ന്. ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും ബഹിരാകാശ സഞ്ചാരികളെ എത്തിക്കുന്നതിന് വേണ്ടി വികസിപ്പിച്ചെടുത്ത റോക്കറ്റാണ് സ്റ്റാർഷിപ്പ്. നവംബർ 17-നായിരുന്ന രണ്ടാം ഘട്ട പരീക്ഷണം തീരുമാനിച്ചിരുന്നത് എങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് ഇത് മാറ്റിവെയ്‌ക്കുകയായിരുന്നു.
തുടർന്നാണ് നവംബർ 18-ലേക്ക് പരീക്ഷണം നടത്തിയത്. ടെക്‌സോസിലെ ബോക്കോ ചീക്കയിലെ സ്റ്റാർബേസിൽ നിന്നും ഇന്ത്യൻ സമയം വൈകിട്ട് ആറരയോടെ വിക്ഷേപിക്കും. കഴിഞ്ഞ ഏപ്രിൽ 20-നാണ് ആദ്യ ഘട്ട പരീക്ഷണം നടന്നത്. അന്ന് റോക്കറ്റ് പൊട്ടിത്തെറിച്ചിരുന്നു. ഇതിന് ശേഷം നവംബറിലാണ് സ്‌പേസ് എക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയത്.
സ്റ്റാർഷിപ്പ് വിക്ഷേപിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ തിരികെ ഇറക്കുകയാണ് ലക്ഷ്യം. വിക്ഷേപണത്തിന് ശേഷമുള്ള 52-ാമത് സെക്കറ്റാണ് ഏറ്റവും സങ്കീർണമായ ഘട്ടം. മാക്‌സ് ക്യൂ എന്നാണ് ഇത് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: