ചണ്ഡിഗഡ് : ഹരിയാനയിലെ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളില്‍ സംസ്ഥാനത്തെ താമസക്കാര്‍ക്ക് 75 ശതമാനം സംവരണം നല്കുന്ന ഹരിയാന സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ആക്ട്, 2020 പഞ്ചാബ്, ഹരിയാന ഹൈക്കോടതി റദ്ദാക്കി. ഫരീദാബാദ് ഇന്‍ഡസ്ട്രീസ് അസോസിയേഷനനും മറ്റും സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ ജസ്റ്റിസ് ഗുര്‍മീത് സിംഗ് സാന്ധവാലിയ, ജസ്റ്റിസ് ഹര്‍പ്രീത് കൗര്‍ ജീവന് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
2021 നവംബറിലാണ് ഈ നിയമം സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. വിജ്ഞാപനമനുസരിച്ച്, 2022 ജനുവരി 15 മുതല്‍ 30,000 രൂപയില്‍ താഴെ മാസശമ്പളം വാഗ്ദാനം ചെയ്യുന്ന സ്വകാര്യ മേഖലയിലെ ജോലികളില്‍ പ്രാദേശിക യുവാക്കള്‍ക്ക് 75 ശതമാനം സംവരണം നല്കി. ഇതില്‍ സംസ്ഥാനത്തെ സ്വകാര്യ കമ്പനികള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.
എന്നാല്‍ നിയമം ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കും മെറിറ്റിന്റെ അടിസ്ഥാന തത്വത്തിനും വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ബിസിനസ് വളരുന്നതിനും മത്സരാധിഷ്ഠിതമായി തുടരുന്നതിനുമുള്ള അടിത്തറയായി മെറിറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: