ജയ്പൂര്‍: റോഡില്‍ കുഴിയാണോ, കുഴിയില്‍ റോഡാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരം വികസനമാണ് രാജസ്ഥാനിലെന്ന് യോഗി ആദിത്യനാഥിന്റെ പരിഹാസം. റോഡ് മാര്‍ഗമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് കെക്രിയിലെ പൊതുയോഗത്തിന് എത്തിയത്. അഴിമതിയാണ് ഇവിടെ ഭരണത്തെ നിയന്ത്രിക്കുന്നത്. ഒരു നല്ല റോഡ് പോലും ഇല്ലാത്ത ഗതികേടിലാണ് ജനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഇറ്റാവ, കെക്രി, ബുണ്ടി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കും അക്രമത്തിനും പരിഹാരം മോദിയും ബിജെപിയുമാണ്. അഴിമതിസര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സ്വജനപക്ഷപാതം ആധിപത്യം സ്ഥാപിക്കുമെന്ന് ഗെഹ്ലോട്ട് സര്‍ക്കാറിനെ ചൂണ്ടി യോഗി പറഞ്ഞു. മാഫിയകള്‍ക്കാണ് രാജസ്ഥാനില്‍ ആധിപത്യം. 2017ന് മുമ്പ് ഉത്തര്‍പ്രദേശിലും സമാനമായ മാഫിയകള്‍ ഉണ്ടായിരുന്നു. അത്തരം മാഫിയകളെ ബുള്‍ഡോസര്‍ കൊണ്ട് നേരിട്ടു. ഇപ്പോള്‍ അവിടെ മാഫിയകളില്ല. അവയെ ഇല്ലാതാക്കാന്‍ ബിജെപി അധികാരത്തില്‍ വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതി രഹിത ഭരണത്തിനും തൊഴില്‍ വര്‍ധിക്കുന്നതിനും രാജസ്ഥാനിലും ഇരട്ട എന്ജിന് സര്‍ക്കാര്‍ രൂപീകരിക്കണം. കോണ്‍ഗ്രസ് പ്രശ്നങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ബിജെപി പരിഹാരങ്ങളും, യോഗി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: