ഭോപാല്‍: മധ്യപ്രദേശില്‍ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. രാജ്യത്തിന്റെയും മധ്യപ്രദേശിന്റെയും വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്ത് ബിജെപി തരംഗമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രസിങ് തോമര്‍ അഭിപ്രായപ്പെട്ടു. അന്തരീക്ഷം അനുകൂലമാണ്, കേന്ദ്ര, സംസ്ഥാന പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ വരുമെന്ന് കേന്ദ്രമന്ത്രിയും നര്‍സിങ്പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഹ്ലാദ് സിങ് പട്ടേല്‍ അഭിപ്രായപ്പെട്ടു. ബിജെപി 150ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും ഇന്‍ഡോര്‍ ഒന്നിലെ സ്ഥാനാര്‍ത്ഥിയുമായ കൈലാഷ് വിജയവര്‍ഗിയ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: