റായ് പൂര് : ഛത്തീസ്ഗഡില്‍ 70 നിയമസഭാ സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് അങ്ങിങ്ങ് ഉണ്ടായ അനിഷ്ട സംഭവങ്ങളൊഴിച്ചാല്‍ സമാധാനപരമായി പൂര്‍ത്തിയായി. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റീന ബാബ സാഹിബ് കംഗലെയുടെ കണക്കനുസരിച്ച് 68 ശതമാനത്തിലധികം പോളിംഗ് വൈകിട്ട് അഞ്ച് മണി വരെ രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് (82 ശതമാനം) കുരുദ് നിയമസഭാ മണ്ഡലത്തിലും ഏറ്റവും കുറഞ്ഞ പോളിംഗ്( 52 ശതമാനം) റായ്പൂര്‍ സൗത്തിലുമാണ്. അന്തിമ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
വോട്ടെടുപ്പിനിടെ ചിലയിടങ്ങളില്‍ യന്ത്രങ്ങളില്‍ സാങ്കേതിക തകരാര്‍ ഉണ്ടായെങ്കിലും വേഗം പരിഹരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. അതേ സമയം, ഗാരിയബന്ദ് ജില്ലയിലെ ബിന്ദ്രനവഗഢ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് വോട്ടിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ മടങ്ങുന്നതിനിടെ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ ഒരു സുരക്ഷാ സൈനികന് വീരമൃത്യു വരിച്ചു.
രണ്ടാം ഘട്ടത്തില്‍ 130 വനിതകള്‍ ഉള്‍പ്പെടെ 959 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: