കൊച്ചി: കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച പ്രവീണിന്റെ സംസ്കാരം ശനിയാഴ്ച. രാവിലെ ഒമ്പതിന് മൃതദേഹം മലയാറ്റൂരിലെ വീട്ടില്‍ എത്തിക്കും. 11 വരെ പൊതുദര്‍ശനം. ഉച്ചയ്ക്ക് 12 ന് കൊരട്ടി ശ്മശാനത്തിലാണ് സംസ്കാരം.
മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപിന്റെ മകന് പ്രവീണ്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 10.40 നാണ് മരിച്ചത്.ഇതോടെ കളമശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
സ്ഫോടനത്തില്‍ പൊള്ളലേറ്റ പ്രവീണിന്റെ അമ്മ സാലി(45), സഹോദരി ലിബ്ന(12) എന്നിവര്‍ നേരത്തേ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് പ്രവീണ്‍ കൂടി മരിച്ചതോടെ നഷ്ടമായത്. പ്രദീപിന്റെ മറ്റൊരു മകന് രാഹുലിനും സ്ഫോടനത്തില്‍ പൊള്ളലേറ്റു. ചികിത്സയിലായിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: