മലപ്പുറം മഞ്ചേരിയിലെ അതിപുരാതനമായ തൃപ്പനച്ചി മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ സുരേഷ് ഗോപി. മേൽശാന്തി അനിൽ ദ്വിവേദിയിൽ നിന്നും പ്രസാദം സ്വീകരിച്ച് ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
ഇന്നലെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബിനോയ് ഭാസ്കർ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി കുന്നുമ്മൽ എന്നിവരും ക്ഷേത്ര കമ്മിറ്റി അംഗങ്ങളും അദ്ദേഹത്തെ ഷാൾ അണിയിച്ചാണ് വരവേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: