തിരുവനന്തപുരം: കാര്‍ഷികവായ്പ ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത പ്രസാദിന്റെ മരണത്തിന്റെ കുറ്റം ഫെഡറല്‍ ബാങ്കിന്റെ തലയിലിടാന്‍ കൃഷിമന്ത്രി പി.പ്രസാദിന്റെ ശ്രമം. കര്‍ഷകന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ വിദേശ യാത്രയിലായിരുന്ന മന്ത്രി മടങ്ങിയെത്തി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ബാങ്കിന്റെ മേല്‍ കുറ്റം ചാര്‍ത്താന്‍ ശ്രമം നടത്തിയത്.
ആത്മഹത്യ ചെയ്ത പ്രസാദിന്റെ വീട്ടില്‍ ഫെഡറല്‍ ബാങ്ക് പ്രതിനിധികള്‍ എത്തിയെന്നും എത്ര വേണമെങ്കിലും ലോണ്‍ തരാം എന്നു പറഞ്ഞെന്നുമാണ് പ്രസാദിന്റെ വിശദീകരണം. സിബില്‍ സ്കോര്‍ കുറഞ്ഞത് മൂലമാണ് ബാങ്ക് വായ്പ നല്‍കാതിരുന്നത് എന്നതാണ് ആത്മഹത്യയ്‌ക്ക് കാരണമായി പുറത്തുവന്നിട്ടുള്ള വിശദീകരണം. പ്രസാദ് വായ്പയെടുക്കാന്‍ പല ബാങ്കുകളെയും സമീപിച്ചപ്പോള്‍ സിബില്‍ സ്കോര്‍ കുറവാണ് എന്ന കാരണം പറഞ്ഞാണ് വായ്പ തള്ളിയതെന്ന് പറയുന്നു.
കര്‍ഷകന്റെ സിബില്‍ സ്കോര്‍ കുറഞ്ഞതിന് കാരണം സര്‍ക്കാര്‍ വായ്പ തിരിച്ചടയ്‌ക്കാത്തതിനാലാണെന്നും തങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വായ്പ വേണ്ട, കേന്ദ്രം നല്‍കുന്ന പണം നല്‍കിയാല്‍ മതി എന്നുമാണ് കര്‍ഷകരുടെ ഇപ്പോഴത്തെ നിലപാട്. അതിനിടയിലാണ് ബാങ്കിന്റെ മേല്‍ കുറ്റം ചാര്‍ത്താന്‍ മന്ത്രി ശ്രമിച്ചത്.
കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഫണ്ട് ചെലവഴിച്ചിട്ടുണ്ടെന്നും കര്‍ഷകന്റെ ആത്മഹത്യയില്‍ ഉത്തരവാദി ആരെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും കേരളാ ഗവര്‍ണര്‍ ആരിഫ് ഖാന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ വീട് സന്ദര്‍ശിച്ചശേഷം പ്രസ്താവിച്ചിരുന്നു. കേരളത്തില്‍ മാത്രമാണ് പിആര്‍എസ് എന്ന സംവിധാനം നിലനില്‍ക്കുന്നത്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വാങ്ങിയ ശേഷം അതിന് പണം നല്‍കാതെ സര്‍ക്കാര്‍ വായ്പയായി കര്‍ഷകന് പണം നല്‍കുന്ന സംവിധാനമാണ് പിആര്‍എസ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്കായി കേന്ദ്രം നല‍്കുന്ന ഫണ്ട് നേരിട്ട് നല്‍കുന്ന രീതിയാണ് നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: