ലക്നൗ: പുരുഷന് സ്ത്രീയെ മേക്കപ്പിടുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് ഇസ്ലാം മത പുരോഹിതൻ. പുരുഷന്മാര് ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും പകരം സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന സലൂണുകള്‍ തിരഞ്ഞെടുക്കാനും മുഫ്തി ആസാദ് കാസിമി നിർദ്ദേശിച്ചു.
ഇത്തരം പാര്‍ലറുകളില്‍ പോയി സ്ത്രീകള്‍ മേക്കപ്പ് ചെയ്യുന്നത് ഇസ്ലാമിക നിയമത്തിന് എതിരാണെന്നും, വിലക്കപ്പട്ടതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരിലാണ് അദ്ദേഹം ഇത്തരത്തിൽ പരാമർശം നടത്തിയത്.
യുപിയിലെ കാന്‍പൂരില്‍ പുരികം ഷേപ്പ് ചെയ്തതിനെ തുടര്‍ന്ന് യുവതിയെ സൗദിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മൊബൈല്‍ ഫോണിലുടെ തലാഖ് ചൊല്ലിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ യുവതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: