ഡിജിറ്റൽ പണമിടപാടുകൾ വേഗത്തിലാക്കാൻ യുപിഐ ലൈറ്റ് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനവുമായി ഫെഡറൽ ബാങ്ക്. ചെറിയ തുകകളുടെ ഇടപാട് അനായാസം സാദ്ധ്യമാക്കുന്ന തരത്തിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഫെഡറൽ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ആപ്പുകളിൽ ഉപയോക്താക്കൾക്ക് ഈ സേവനം ആസ്വദിക്കാനാകും.
ചെറിയ ഇടപാടുകൾ എളുപ്പത്തിലാക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ അടുത്തിടെ അവതരിപ്പിച്ച പുതിയ സേവനമാണ് യുപിഐ ലൈറ്റ്. നിലവിൽ ഉപോഗിക്കുന്ന യുപിഐ ആപ്പിൽ തന്നെ യുപിഐ ലൈറ്റും ഉപയോഗിക്കാവുന്നതാണ്. പിൻ നമ്പറിന്റെ സഹായമില്ലാതെ പരമാവധി 500 രൂപയുടെ ഒരു ഇടപാട് നടത്താനാകും.
ഒരു ദിവസം പരമാവധി 4,000 രൂപയുടെ ഇടപാട് നടത്താനാകും. യുപിഐ ലൈറ്റിൽ സൂക്ഷിക്കാനാകുന്ന പരമാവധി തുക 2,000 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: