കരുനാഗപ്പള്ളി: അമൃത വിശ്വവിദ്യാപീഠത്തിന്റെ വേള്‍ഡ് സെന്റര്‍ ഓഫ് എക്സലന്‍സ് ഓണ്‍ ലാന്‍ഡ്സ്ലൈഡിന് പ്രസ്റ്റീജിയസ് ഇന്റര്‍നാഷണല്‍ പ്രോഗ്രാം ഓണ്‍ ലാന്‍ഡ്സ്ലൈഡ്സ്, ക്യോട്ടോ ലാന്‍ഡ്സ്ലൈഡ് കണ്‍സോര്‍ഷ്യം (ഐപിഎല്‍-കെഎല്‍സി) അന്താരാഷ്ട്ര അവാര്‍ഡ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയെപ്പറ്റിയുള്ള ഗവേഷണ മികവിനാണ് അംഗീകാരം.
ഇറ്റലിയിലെ ഫ്ളോറന്‍സില്‍ നടന്ന ആറാമത് വേള്‍ഡ് ലാന്‍ഡ്സ്ലൈഡ് ഫോറത്തില്‍ വച്ച് അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റും അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്ക്സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് ഡയറക്ടറുമായ ഡോ. മനീഷ വി. രമേഷ് പുരസ്കാരവും 3000 ഡോളര്‍ സമ്മാനത്തുകയുള്ള ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി.
ഈ മേഖലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ്. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്കുന്ന ലാന്‍ഡ്സ്ലൈഡ് ഏര്‍ലി വാണിങ് സിസ്റ്റത്തിന്റെ ഗവേഷണ പ്രസിദ്ധീകരണമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.
ഡോ. മനീഷ വി രമേഷ്, ഹേമലത തിരുജ്ഞാനം, ബാല്‍മുകുന്ദ് സിങ്, എം. നിതിന്‍കുമാര്‍, ദിവ്യ പുല്ലാര്‍കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ഈ പഠനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: