തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പിന്നാലെ മന്ത്രി രാധാകൃഷ്ണനും മൈക്ക് പ്രശ്നം. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ ആസ്ഥാന മന്ദിരത്തിനു തറക്കല്ലിടുന്ന ചടങ്ങിന് ശേഷം മന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് പണിമുടക്കി.
ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ ചടങ്ങില്‍ മുഖ്യന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഉച്ചത്തില്‍ ഹൗള് ചെയ്തതു പോലെ മന്ത്രി പ്രസംഗിച്ചപ്പോഴും ഉണ്ടായി. ഉടനെ മൈക്ക് ഓപ്പറേറ്റര്‍ക്ക് മന്ത്രിയുടെ ഉപദേശം. മൈക്ക് ടെസ്റ്റ് ചെയ്തിട്ടു കൊണ്ടുവരണം. ഇതുകൊണ്ടാണ് ആളുകള്‍ക്ക് ചിലപ്പോള്‍ ദേഷ്യം വരുന്നത്. എന്നിട്ട് വേറെ രീതിയില്‍ ഇതിനെ പറയരുത്. എന്തായാലും ഞാന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ, മൈക്കിനോടു ചേര്‍ന്നു നിന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററോട് നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദിയെന്ന് ചോദിച്ച് എം.വി. ഗോവിന്ദന് കയര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: