കൊല്‍ക്കത്ത : ലോകകപ്പ് കലാശപ്പോരാട്ടം ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍. ഇന്ന് സെമി ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
വിജലക്ഷ്യം 213 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക വരിഞ്ഞു മുറുക്കി.എന്നാല്‍ 47.3 ഓവറില്‍ ലക്ഷ്യം നേടി.
ട്രാവിസ് ഹെഡ് നേടിയ അര്‍ദ്ധ സെഞ്ച്വറിയും ജോഷ് ഇംഗ്ലിസും സ്റ്റീവന്‍ സ്മിത്തും നിര്‍ണായക ബാറ്റിംഗ് കാഴ്ചവെച്ചു.
ഓപ്പണര്‍ ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 6.1 ഓവറില്‍ 60 റണ്‍സ് നേടി. ഈ ഘട്ടത്തില്‍ 29 റണ്‍സ് നേടിയ വാര്‍ണറെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. തൊട്ടടുത്ത ഓവറില്‍ മിച്ചല്‍ മാര്‍ഷ് സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് പുറത്തായി. 61/2 എന്ന നിലയില്‍ നിന്ന് ഹെഡ് -സ്മിത്ത് കൂട്ടുകെട്ട് 45 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. ട്രാവിസ് ഹെഡ് 62 റണ്‍സ് എടുത്ത് കേശവ് മഹാരാജിന്റെ പന്തില്‍ പുറത്തായി.
മാര്‍നസ് ലാബൂഷാനെയെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും ഷംസി പുറത്താക്കിയതോടെ 137/5 എന്ന നിലയിലായി ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ ഉയര്‍ന്നു. അവിടെ നിന്ന് സ്മിത്തും ജോഷ് ഇംഗ്ലിസും 37 റണ്‍സ് കൂട്ടുകെട്ട് നേടി.
എന്നാല്‍ ഓസ്ട്രേലിയ വിജയത്തിന് 39 റണ്‍സ് അകലെയായിരിക്കെ 30 റണ്‍സ് നേടിയ സ്റ്റീവ് സ്മത്ത് പുറത്തായി. അധികം വൈകാതെ 28 റണ്‍സ് നേടിയ ജോഷ് ഇംഗ്ലിസിനെയും ജെറാള്‍ഡ് കോയെറ്റ്സേ പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 7ാം വിക്കറ്റ് നഷ്ടമായി. വിജയത്തിനായി 20 റണ്‍സായിരുന്നു ടീം ഈ ഘട്ടത്തില്‍ നേടേണ്ടിയിരുന്നത്.
സ്റ്റാര്‍ക്ക് 16 റണ്‍സും കമ്മിന്‍സ് 14 റണ്‍സും നേടി നിര്‍ണായകമായ 22 റണ്‍സ് കൂട്ടുകെട്ടാണ് എട്ടാം വിക്കറ്റില്‍ ഇവര്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: