ന്യൂദല്‍ഹി : രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കേ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സാധാരണക്കാരുടെ ഉന്നമമത്തിനായി ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് ഇതില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ട് സ്ത്രീ സുരക്ഷയ്ക്ക് ബിജെപിയുടെ പ്രകടന പത്രികയില്‍ പ്രത്യേക പരാമര്‍ശം നടത്തിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
സ്ത്രീ ശാക്തീകരണത്തിനായി ബിജെപി ‘ലാഡോ ഇന്‍സെന്റീവ് സ്കീം’ ആരംഭിക്കുമെന്നും ഇതനുസരിച്ച് നവജാത പെണ്‍ശിശുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ സേവിങ്സ് ബോണ്ട്, എല്ലാ ജില്ലയിലും മഹിളാ പോലീസ് സ്റ്റേഷനുകള്‍, എല്ലാ പോലീസ് സ്റ്റേഷനുകളിലും മഹിളാ ഡെസ്കുകള്‍, സ്ത്രീ സുരക്ഷയ്ക്കായി എല്ലാ നഗരങ്ങളിലും ആന്റി റോമിയോ സ്ക്വാഡുകള്‍ തുടങ്ങി നിരവധി പദ്ധതികളാണ് ബിജെപി മുന്നോട്ടുവെച്ചിരിക്കുന്നത്.
ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറിന് 450 രൂപ സബ്സിഡി, ഗോതമ്പിന് ക്വിന്റലിന് 2,700 രൂപ ബോണസ്, സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം പോഷകാഹാരവും നല്‍കും. പാവപ്പെട്ട വീടുകളിലെ കുട്ടികള്‍ക്ക് 12ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം, പ്രധാനമന്ത്രിയുടെ ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെടുത്തി പിജി വരെ സൗജന്യമായി പഠിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വെച്ചിരിക്കുന്നത്.
അഴിമതി, അമ്മമാരെ അപമാനിക്കുക, സ്ത്രീകളോടും കര്‍ഷകരോടുമുള്ള അനാദരവ്, പെട്രോളിനും ഡീസലിനും ഏറ്റവുമധികം മൂല്യവര്‍ധിത നികുതി, യുവാക്കളുടെ ഭാവി തകര്‍ക്കുന്ന നടപടികള്‍ എന്നീ അഞ്ച് കാര്യങ്ങളാണ് അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസിന്റെ ഭരണനേട്ടങ്ങള്‍. എന്നാല്‍ ബിജെപി പുറത്തിറക്കിയിട്ടുള്ളത് കേവലം ഔപചാരികതയ്ക്കുവേണ്ടിയുള്ള പ്രകടന പത്രികയല്ല. മറിച്ച് വികസനത്തിനുള്ള വഴികാട്ടിയാണ്. ഞങ്ങള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പാലിക്കും, വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും ജെ.പി. നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: