തിരുവനന്തപുരം: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നഷ്ടം. 18 ശതമാനം ഡിഎയാണ് കുടിശികയായത്.
ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച നാല് ശതമാനം കൂടിയായതോടെ ജീവനക്കാര്‍ക്ക് ലഭിക്കാനുള്ളത് 22 ശതമാനം ക്ഷാമബത്ത കുടിശികയാണ്. ഡിസംബറിലെ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍. ശമ്പള പരിഷ്കരണം നടപ്പാക്കിയത് 2019 ജൂലൈയിലാണ്. 2021 ഫെബ്രുവരി വരെയുള്ള കുടിശിക നാലു ഗഡുക്കളായ പിഎഫില്‍ ലയിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു അനക്കവുമില്ല.
മൊത്തം 40,000 കോടിയോളം രൂപയാണ് പല തരത്തില്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളതെന്നാണ് രാഷ്ട്രീയ ഭേദമന്യേ യൂണിയന് നേതാക്കള്‍ പറയുന്നത്. മൊത്തം അഞ്ചേകാല്‍ ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. 18 ശതമാനം ക്ഷാമബത്ത മാത്രം 21,500 കോടി രൂപ വരും. ശമ്പളപരിഷ്കരണം വഴി ഇവര്‍ക്ക് ലഭിക്കേണ്ടിരുന്നത് 14,000 കോടിയാണ്. ഇത് പിഎഫില്‍ ലയിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്.
ക്ഷാമബത്ത കുടിശിക വഴി താഴ്ന്ന ഗ്രേഡിലുള്ള ജീവനക്കാരന് മാസം ലഭിക്കേണ്ട നാലായിരത്തിലേറെ രൂപയാണ് നഷ്ടം. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് 30,000 ത്തിലേറെ രൂപയും. സാധാരണ സര്‍ക്കാര്‍ ജീവനക്കാരന് രണ്ടു വര്‍ഷം കൊണ്ട് 80,000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. ലീവ് സറണ്ടര്‍ മരവിപ്പിച്ചിട്ട് വര്‍ഷം
നാലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: