പാലക്കാട് : ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റണമെന്ന കാഴ്ചപ്പാടോടെയുള്ള വികസന പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്. ഗോത്രവര്‍ഗ്ഗ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതത്തില്‍ 194 ശതമാനം വര്‍ദ്ധനവാണ് ഇക്കാലയളവില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു..വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഭാഗമായി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഗോത്ര വര്‍ഗ്ഗങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്നം കണ്ടിരുന്ന വികസിത ഭാരതം യാഥാര്‍ഥ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങളെ അറിയിക്കാനുളള വികസിത സങ്കല്പ് യാത്രയുടെ വാഹനം ചടങ്ങില്‍ ഫ്ലാഗ് ഓഫ് ചെയ്തു.
അടുത്ത ദിവസങ്ങളില്‍ വാഹനം സംസ്ഥാനത്തിന്റെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: