ന്യൂദല്‍ഹി: ആഗോളതലത്തില്‍ എതിര്ക്കാറ്റുകള് വീശുമ്പോഴും 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ ഉയര്‍ന്നുവരുമെന്നും ജര്‍മ്മനിയെയും ജപ്പാനെയും മറികടക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്.
ഇന്തോ-പസഫിക് റീജ്യണല്‍ ഡയലോഗ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്. ആഗോളതലത്തില്‍ വെല്ലുവിളികള്‍ ഉണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനമായി തുടരും. ഇത് ലോകത്തിലെ മികച്ച സമ്പദ് ഘടനകളില്‍ ഉയര്‍ന്നതാണ്. .ഇന്ത്യന്‍ സമ്പദ് ഘടന ശരിയായ പാതയിലാണ്. അത് ശോഭനമായ ഭാവിയിലേക്ക് കുതിക്കുകയാണ്- നിര്‍മ്മല സീതാരാമന് പറഞ്ഞു.
ആഗോളതലത്തില്‍ സാമ്പത്തിക കുഴപ്പങ്ങളും ചരക്ക് വിതരണശൃംഖലയില്‍ താളപ്പിഴകളും സംഭവിക്കുന്ന കാലമാണിത്. അതിന് കാരണം റഷ്യ-ഉക്രൈന് യുദ്ധവും ഇസ്രയേല്‍-ഹമാസ് യുദ്ധവും ചരക്ക് നീക്കത്തെ ബാധിക്കുന്നതാണ്. ഇന്തോ-പസഫിക്കിലൂടെയുള്ള ചരക്ക് നീക്കം തടസപ്പെടുന്നു. സൗത്ത് ഈസ്റ്റ് ചൈനാക്കടലിലും ചരക്ക് നീക്കത്തെ ബാധിക്കുന്നുണ്ട്. എങ്കിലും തെളിവാര്‍ന്ന ബിന്ദുവായി ഇന്ത്യന്‍ സമ്പദ് ഘടന നിലനില്ക്കുന്നു.- നിര്‍മ്മല സീതാരാമന് പറഞ്ഞു.
ഇപ്പോള്‍ ഐഎംഎഫ് കണക്കനുസരിച്ചും ഇന്ത്യന്‍ സമ്പദ് ഘടന 2027ല്‍ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് ഘടനയാകുമെന്നാണ് പ്രവചിക്കുന്നത്. അന്ന് ഇന്ത്യയുടെ ജിഡിപി 5 ട്രില്യണ്‍ ഡോളറായി ഉയരും. 2047ല്‍ ഇന്ത്യ വികസിത രാഷ്ട്രമായി മാറുകയും ചെയ്ചും- നിര്‍മ്മല സീതാരാമന് പറഞ്ഞു.
ഇന്ത്യയുടെ ബ്ലൂ ഇക്കോണമി ആകെ ജിഡിപിയുടെ നാല് ശതമാനമാണ്. ഈ രംഗത്ത് വലിയ അവസരങ്ങളും ഉണ്ട്.
തീരദേശമെടുത്താന് ഇന്ത്യയ്ക്ക് ഒമ്പത് സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണപ്രദേശങ്ങളും ഉണ്ട്. 12 മേജറും 200ല്‍ പരം ഇടത്തരവും തുറമുഖങ്ങള്‍ ഇവിടെ സ്ഥിതിചെയ്യുന്നു. അന്താരാഷ്ട്ര, തദ്ദേശീയ വ്യാപാരത്തിന് ഉതകുന്ന സഞ്ചാരയോഗ്യമായ ജലപാതകളുടെ വിപുലശൃംഖലകളും ഉണ്ട്. – നിര്‍മ്മല സീതാരാമന് പറഞ്ഞു.
കടല്‍ സംബന്ധിയായ ചരക്കുകളുടെയും സേവനങ്ങളുടെയും രണ്ടാമത്തെ വലിയ കയറ്റുമതി രാജ്യമാണ് ഇന്ത്യ. ഇന്തോ-പസഫിക് സമുദ്രമേഖല സാമ്പത്തികമായി ഊര്‍ജ്ജസ്വലമായ മേഖലയാണ്. ആഗോള ജിഡിപിയുടെ 60 ശതമാനവും ഇത് വഴിയാണ്. ആഗോളതലത്തിലുള്ള ചരക്ക് കടത്തിന്റെ 50 ശതമാനവും ഇതുവഴിയാണ്. അതേ സമയം ഭൗമരാഷ്ട്രീയമായി തര്‍ക്കമുള്ള പ്രദേശവും ആഗോളശക്തികളാല് അലോസരപ്പെടുത്തപ്പെടുന്ന പ്രദേശവുമാണ്. – നിര്‍മ്മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: