ബെതുള്‍(മധ്യപ്രദേശ്): മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെതുളില്‍ ബിജെപി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ തുറന്നുകാട്ടപ്പെടുകയാണ്. ഇപ്പോള്‍ അവര്‍ ഭാഗ്യത്തെ ആശ്രയിക്കുകയാണെന്ന് മോദി പറഞ്ഞു.
മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് ബിജെപിയോട് അഭൂതപൂര്‍വമായ വിശ്വാസവും വാത്സല്യവുമുണ്ട്. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. രാമക്ഷേത്ര നിര്‍മാണം യാഥാര്‍ത്ഥ്യമാകുമെന്ന് അവര്‍ കരുതിയിരുന്നില്ല, പക്ഷേ നമ്മള്‍ അത് ചെയതു. നിങ്ങള്‍ക്ക് നല്കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റും, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ അഴിമതിയും കൊള്ളയും മധ്യപ്രദേശിന്റെ ഖജനാവില്‍ തൊടുന്നത് തടയാനാണ് ഈ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ കൈപ്പത്തിക്ക് മോഷ്ടിക്കാനും കൊള്ളയടിക്കാനും അറിയാം. അവരെവിടെ വന്നാലും അവിടം നശിപ്പിക്കും. ചില കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടില്‍ ഇരിക്കുകയാണ്. അവര്‍ക്ക് പുറത്തിറങ്ങാന്‍ പോലും തോന്നുന്നില്ല, ജനങ്ങളോട് എന്ത് പറയുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയില്ലെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: