കൊച്ചി : മകള്‍ക്ക് നീതി നേടിത്തരാന്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ മാതാപിതാക്കള്‍. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു ഇരുവരും അറിയിച്ചത്. പ്രതിക്കെതിരായ കുറ്റം തെളിയിക്കപ്പെടുകയും പോക്സോ കോടതി വധ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്ത ഉത്തരവില്‍ ഇരുവും സംതൃപ്തിയും പ്രകടിപ്പിച്ചു.
തങ്ങളുടെ കുട്ടിയെ കൊന്ന പ്രതിക്ക് ജീവിക്കാന്‍ അവകാശമില്ല. ഇയാള്‍ പുറത്തുവന്നാല്‍ വീണ്ടും ഇതു തന്നെ ആവര്‍ത്തിക്കും. പ്രതി മനുഷ്യനല്ല, മനുഷ്യരൂപം പൂണ്ട രാക്ഷസന് ആണെന്നുമാണ് വധശിക്ഷയ്ക്ക് വിധിക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞത്. ചൊവ്വാഴ്ച പോക്സോ കോടതി കേസില്‍ വിധി പറഞ്ഞപ്പോള്‍ ഇരുവരും കേള്‍ക്കാന്‍ എത്തിയിരുന്നു. ഇവര്‍ താമസിച്ച സ്ഥലത്തു തന്നെയാണ് പ്രതി അസ്ഫാക് ആലവും താമസിച്ചിരുന്നത്.
കേസിന്റെ വിധി പ്രസ്താവനയെ ആലുവ മാര്‍ക്കറ്റ് പരിസരവാസികളും ആഘോഷത്തോടെയാണ് വരവേറ്റത്. അവര്‍ പടക്കംപൊട്ടിച്ചും, മധുരം വിതരണം ചെയ്തുമാണ് വിധിയെ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: