കൊച്ചി: ഗതാഗത മന്ത്രി ആന്റണി രാജുവും സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളും തമ്മില്‍ ചൊവ്വാഴ്ച ചര്‍ച്ച. രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച.
സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് കൂട്ടാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനുളള തീരുമാനത്തിലാണ് സ്വകാര്യ ബസുടമകള്‍.
ബസുകളില്‍ നിരീക്ഷണ ക്യാമറ, ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് എന്നിവ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഇളവും സാവകാശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ അധിക ചെലവ് വരുത്തുന്ന നടപടിയാണിതെന്ന് ബസുടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: