അമ്പലപ്പുഴ: നെല്‍ കര്‍ഷകരുടെ അധ്വാനത്തിന് വില കല്‍പ്പിക്കാതെ സര്‍ക്കാര്‍. നെല്ല് സംഭരണ വിഷയത്തില്‍ സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും ഉറപ്പുകള്‍ കടലാസിലൊതുങ്ങുന്നു. മില്ലുടമകള്‍ക്കൊപ്പം കര്‍ഷകരെ ചൂഷണം ചെയ്യുന്ന പാഡി ഓഫീസര്‍മാര്‍ക്കെതിരെ കണ്ണടച്ച് സര്‍ക്കാര്‍. എല്ലാ വര്‍ഷവും നെല്ല് സംഭരണ സീസണ് മില്ലുടമകളുടെയും പാഡി ഓഫീസര്‍മാരുടെയും ചാകരക്കാലമാണ്.
സര്‍ക്കാരും കൃഷി, സിവില്‍ സപ്ളൈസ് വകുപ്പുകള്‍ സംഭരണത്തിന് നിര്‍ദേശിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് ഇടനിലക്കാര്‍ നെല്ല് സംഭരിക്കുന്നത്. സര്‍ക്കാര്‍ അംഗീകാരമുള്ള മില്ലുകള്‍ക്കായി ഇടനിലക്കാരാണ് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാനെത്തുന്നത്. ഉണങ്ങിയ നല്ല നെല്ലിനു പോലും കൂടുതല്‍ കിഴിവ് ആവശ്യപ്പെട്ട് ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുമ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന പാഡി ഓഫീസര്‍മാരും ഇടനിലക്കാര്‍ക്കൊപ്പം നില്‍ക്കുകയാണ്. മഴ ഭീഷണി മുതലെടുത്ത് കര്‍ഷകരെ സമ്മര്‍ദത്തിലാക്കി കൂടുതല്‍ കിഴിവ് ആവശ്യപ്പെടുകയാണ് ഇട നിലക്കാര്‍.
തുടക്കത്തില്‍ രണ്ടും മൂന്നും കിലോ കിഴിവ് അംഗീകരിക്കുന്ന ഇടനിലക്കാര്‍ നെല്ലെടുക്കാനെത്തുമ്പോള് അഞ്ചു മുതല്‍ എട്ടു വരെ കിലോ കിഴിവാണ് ആവശ്യപ്പെടുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് മാസങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ കൊയ്തെടുക്കുന്ന നെല്ല് ഇടനിലക്കാര്‍ കൊണ്ടു പോകുന്ന അവസ്ഥയാണ്. റീഡിങില്‍ 17 പോയിന്റു വരെ ഈര്‍പ്പമുണ്ടെങ്കില്‍ കിഴിവ് നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.എന്നാല്‍ ഇതും ലംഘിച്ചാണ് നെല്ല് സംഭരിക്കുന്നത്. 17ല്‍ ക്കുടുതല്‍ ഈര്‍പ്പമുള്ള ഓരോ ക്വിന്റലിനും ഓരോ കിലോ കിഴിവ് കൂടുതല്‍ നല്‍കണം.
ഇത്തരത്തില്‍ കര്‍ഷകരെ ചൂഷണം ചെയ്ത് ഇടനിലക്കാരും പാഡി ഓഫീസര്‍മാരും അതി സമ്പന്നന്മാരായിരിക്കുകയാണ്. ഇവരുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച്
സര്‍ക്കാര്‍ തലത്തില്‍ യാതൊരു അന്വേഷണവും നടക്കാറില്ല. ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: