ലണ്ടന്‍: കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ മടികാട്ടാത്ത നേതാവാണ് സുവെല്ലാ ബ്രേവര്മാന്. ഇസ്ലാമിക തീവ്രവാദത്തെ കര്‍ശനമായി വിമര്‍ശിച്ചിരുന്ന നേതാവാണ് സുവെല്ല ബ്രേവര്മാന്. യൂറോപ്പിലുടനീളവും ബ്രിട്ടനിലും പിടിമുറുക്കുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെ കര്‍ശനനിലപാട് സ്വീകരിക്കണമെന്ന പക്ഷക്കാരിയാണ് സുവെല്ല. ഈയിടെ ടൈംസില്‍ എഴുതിയ ഒരു ലേഖനത്തില്‍ ബ്രിട്ടനിലെ പൊലീസിനെ വിമര്‍ശിച്ചതാണ് സുവെല്ലയുടെ തൊപ്പി തെറിപ്പിച്ചത്. പലസ്തീന് അനുകൂല പ്രകടനത്തെ മൃദുവായാണ് പൊലീസ് കൈകാര്യം ചെയ്തത് എന്ന വിമര്‍ശനമാണ് സുവെല്ലാ ഉയര്‍ത്തിയത്. ഇതോടെ സ്വന്തം പാര്‍ട്ടിയായ ടോറിയുടെ നേതാക്കളില്‍ പലരും അസംതൃപ്തി പ്രകടിപ്പിച്ചു. ബ്രിട്ടനില്‍ നിന്നു തന്നെ പല ഭാഗത്ത് നിന്നും സുവെല്ലയ്ക്കെതിരെ കര്ശനവിമര്ശനം ഉയര്‍ന്നിരുന്നു. ബ്രിട്ടനിലെ പലസ്തീന് അനുകൂല പ്രകടനങ്ങളെ അടിച്ചമര്‍ത്തണമെന്ന തീവ്രഅഭിപ്രായമുള്ള നേതാവാണ് സുവെല്ലാ ബ്രേവര്മാന്.
ഇതേ തുടര്‍ന്നാണ് യുകെ. പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തരസെക്രട്ടറി സ്ഥാനത്ത് നിന്നും സുവെല്ല ബ്രോവര്‍മാനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. തീരുമാനം നന്നായെന്നും താന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി തിരിച്ചുവരുമെന്നുമാണ് പോരാളിയായ സുവെല്ല ബ്രേവര്മാന് പ്രതികരിച്ചിരിക്കുന്നത്.
പലപ്പോഴും ‘രാഷ്ടീയ ശരി’കളുടെ പേരില്‍, നമ്മള് ഇസ്ലാമിക തീവ്രവാദത്തെകര്ശനമായി നേരിടുന്നതില്‍ പരാജയപ്പെടുകയാണെന്നും സുവെല്ല ബ്രേവര്മാന് പലപ്പോഴും പറയുകയും എഴുതുകയും ചെയ്യുമായിരുന്നു. ചില ഇസ്ലാമിക ശക്തികള്‍ രഹസ്യമായി ഇവിടെ പ്രവര്‍ത്തിക്കുകയാണ്. പുറമേയ്ക്ക് നല്ല ബഹുമാനം തോന്നുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാലും അവരുടെ ഉള്ളില്‍ മതതീവ്രവാദം ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്നും സുവെല്ലാ ബ്രേവര്മാന് കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: