സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഏഴുവര്‍ഷമായി തുടരുന്ന കര്‍ഷകദ്രോഹ നയത്തിന്റെ ഇരയാണ് തകഴിയില്‍ ആത്മഹത്യ ചെയ്ത കെ.വി. പ്രസാദ് എന്ന നെല്‍കര്‍ഷകന്‍. ഈ കര്‍ഷകന്‍ സപ്ലൈകോയ്‌ക്ക് കൊടുത്ത നെല്ലിന്റെ വിലയായി നല്‍കിയ പിആര്‍എസ് വായ്പയുടെ തിരിച്ചടവ് സര്‍ക്കാര്‍ മുടക്കിയതിനെത്തുടര്‍ന്ന് മറ്റ് വായ്പ ലഭിക്കാതെ കടക്കെണിയിലായതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. തന്റെ ആത്മഹത്യയ്‌ക്കു കാരണം സര്‍ക്കാരാണെന്ന് എഴുതിവച്ചശേഷം ജീവനൊടുക്കിയ പ്രസാദ് ഭാരതീയ കിസാന്‍ സംഘിന്റെ ആലപ്പുഴ ജില്ലാ അധ്യക്ഷന്‍കൂടിയായിരുന്നു. തന്റെ ദുര്‍ഗതിയെക്കുറിച്ച് ഈ സംഘടനയുടെ ജില്ലാ സെക്രട്ടറിയും സുഹൃത്തുമായ ശിവരാജനോട് ഫോണിലൂടെ പറയുകയും ചെയ്തു. ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ്രശമിച്ചെങ്കിലും താന്‍ പരാജയപ്പെട്ടുവെന്നും ജീവനൊടുക്കുകയാണെന്നും പറഞ്ഞ് എല്ലാം അവസാനിപ്പിക്കുകയായിരുന്നു. ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രസാദിന് മതിയായ ചികിത്‌സയൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ സമീപനത്തില്‍ പ്രതിഷേധിച്ച് പ്രസാദിന്റെ മൃതദേഹവുമായി അമ്പലപ്പുഴയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയുണ്ടായി. കര്‍ഷകര്‍ക്ക് എന്തു സംഭവിച്ചാലും കണ്ണുതുറക്കാതെ അവരെ ദുര്‍ഗതിയിലേക്കും മരണത്തിലേക്കും തള്ളിവിടുന്ന സര്‍ക്കാരിനുള്ള മുന്നറിയിപ്പാണിത്. ഈ പ്രതിഷേധം കെട്ടടങ്ങാന്‍ പോകുന്നില്ല. ഇടതു ദുര്‍ഭരണത്തെ ചുട്ടെരിക്കുന്ന അഗ്‌നിജ്വാലയായി ഇത് ആൡപ്പടരണം.
തകഴിയിലെ പ്രസാദിന്റെ ആത്മാഹുതി ഒറ്റപ്പെട്ട സംഭവമല്ല. കൃഷി ചെയ്തുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാതെ കനത്ത നഷ്ടം വന്നും, പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ചും, ബാങ്കില്‍നിന്ന് വായ്പ ലഭിക്കാതെയും, എടുത്ത വായ്പ തിരിച്ചടയ്‌ക്കാനാവാതെയും, വായ്പയുടെ കാലാവധി നീട്ടിക്കിട്ടാതെയും കടക്കെണിയില്‍പ്പെട്ടും നിരവധി കര്‍ഷകര്‍ ഇടതുഭരണത്തിന്‍കീഴില്‍ ജീവനൊടുക്കുകയുണ്ടായി. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമായി സര്‍ക്കാരിന് തോന്നാറില്ല. വാര്‍ത്താസമ്മേളനത്തില്‍ ഇതിനെക്കുറിച്ച് ചോദ്യമുയര്‍ന്നാല്‍ കേന്ദ്രസര്‍ക്കാരിനെ അകാരണമായി കുറ്റപ്പെടുത്തിയും, യാതൊരു മടിയുമില്ലാതെ കള്ളം പറഞ്ഞും രക്ഷപ്പെടുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചെയ്യാറുള്ളത്. പാടത്തെ ചെളിയിലിറങ്ങിയും വിതച്ചും, കൊയ്‌ത്തുകാര്‍ക്കൊപ്പം ചേര്‍ന്നുമൊക്കെയുള്ള പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതല്ലാതെ കര്‍ഷകരുടെ, പ്രതേ്യകിച്ച് നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും, അവരുടെ അധ്വാനത്തിന്റെ വില ലഭിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്താനും കൃഷിമന്ത്രിയായ പി. പ്രസാദ് ആത്മാര്‍ത്ഥവും ഫലപ്രദവുമായ യാതൊരു നടപടിയും എടുക്കുന്നില്ല. ഇതിന്റെ തുടര്‍ച്ചയാണ് ഇവിടെയാരും കൃഷി ചെയ്യേണ്ടെന്നും, എല്ലാം തമിഴ്‌നാട്ടില്‍നിന്ന് വരുമെന്നുമുള്ള സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പ്രതികരണം. കൃഷിക്കാര്‍ക്കുവേണ്ടി വാദിക്കുന്നവരെ അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടത്തുകയും ചെയ്യുന്ന രീതിയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൃഷിമന്ത്രിയിരിക്കുന്ന വേദിയില്‍ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങളുന്നയിച്ച സിനിമാതാരം ജയസൂര്യയെയും നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദിനെയും കടുത്ത ശത്രുതയോടെയാണ് സര്‍ക്കാരും ഇടതുപാര്‍ട്ടികളും നേരിട്ടത്. പൊതുജനമധ്യത്തില്‍ ഇവരെ അവഹേളിക്കുന്നതിന് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സൈബര്‍ പോരാളികള്‍ പരസ്പരം മത്‌സരിക്കുകയായിരുന്നു.
കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ ഒരു കര്‍ഷകന്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ കൃഷിമന്ത്രി കൃഷിയെക്കുറിച്ച് പഠിക്കാന്‍ വിദേശസന്ദര്‍ശനത്തിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ഹമാസ് ഭീകരര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പരിപാടിയിലും. എന്താണ് ഇടതുമുന്നണി സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് ഇതില്‍നിന്ന് വ്യക്തമാവുന്നുണ്ട്. കൃഷിമന്ത്രി വിദേശയാത്രയ്‌ക്ക് ചെലവഴിക്കുന്ന തുകയുടെ ഒരംശം മതിയായിരുന്നു തകഴിയിലെ കര്‍ഷകന്റെ ജീവന്‍ രക്ഷിക്കാന്‍. മണ്ണില്‍ കൃഷിയിറക്കി പരാജയപ്പെടുന്ന കര്‍ഷകര്‍ നല്‍കുന്നതിനെക്കാള്‍ വോട്ട് ഹമാസിനെ അനുകൂലിച്ചാല്‍ ലഭിക്കുമെന്ന് പിണറായി കണക്കുകൂട്ടുന്നു. കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് കേരളീയവും നവകേരളസദസ്സുമൊക്കെ സംഘടിപ്പിക്കാന്‍ താല്‍പര്യം കാണിക്കുന്ന ഭരണാധികാരികള്‍ക്ക് കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ താല്‍പര്യമില്ല. അവര്‍ക്ക് കൊടുക്കാനുള്ള പണം നല്‍കിയാല്‍ അതില്‍നിന്ന് കമ്മീഷനടിക്കാന്‍ കഴിയില്ലല്ലോ. പാവങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യക്കിറ്റ് വിതരണത്തില്‍പ്പോലും അഴിമതി നടത്താന്‍ മടിക്കാത്തവര്‍ കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കാത്തതില്‍ അതിശയിക്കാനില്ല. തകഴിയിലെ കര്‍ഷകന്റെ ആത്മഹത്യ എല്ലാ അര്‍ത്ഥത്തിലും ഇടതുഭരണകൂടം നടത്തിയ കൊലപാതകമാണ്. അതിന് മറുപടി പറഞ്ഞേ തീരൂ. ആത്മാഹുതി ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം കൊ ടുക്കുകയും, അനാഥമായ കുടുംബത്തെ രക്ഷിക്കാന്‍ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുകയും വേണം. ഇതൊന്നും ചെയ്തില്ലെങ്കില്‍ ഈ സര്‍ക്കാരിനെ ജനങ്ങള്‍ ശപിക്കും. ഭരണത്തില്‍നിന്നിറങ്ങിയാലും മന്ത്രിമാരെയും പാര്‍ട്ടി നേതാക്കളെയും അത് വേട്ടയാടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: