Categories: Football

വലന്‍സിയയെ തകര്‍ത്ത് റയല്‍

Published by

മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയറും റോഡ്രിഗോയും നേടിയ ഇരട്ട ഗോളില്‍ റയല്‍ മാഡ്രിഡ് കരുത്തന്‍ സ്പാനിഷ് ടീം വലന്‍സിയയെ തോല്‍പ്പിച്ചു. വലന്‍സിയെ നേടിയ ഒന്നിനെതിരെ അഞ്ച് ഗോളുകളടിച്ചാണ് റയലിന്റെ ജയം.

കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ വലന്‍സിയ സ്‌കോര്‍ ചെയ്യാന്‍ തുടങ്ങി. ഡാനി കര്‍വാഹലിന്റെ ഒരു ഗ്രന്‍ വണ്‍ടച്ച് ഹാഫ് വോളിയില്‍ വലന്‍സിയ ഡിഫെന്‍ഡര്‍ ജോസ് ഗയയെ മറികടന്ന് പന്ത് വലയില്‍ കയറി. പിന്നീട് സ്‌ട്രൈക്കര്‍മാരായ വിനിഷ്യസും റോഡ്രിഗോയും ചേര്‍ന്ന് പലകുറി വലന്‍സി പോസ്റ്റിനകത്ത് പന്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും 42-ാം മിനിറ്റിലാണ് ലീഡ് വര്‍ദ്ധിപ്പിക്കാനായത്. വിനിഷ്യസ് കളിയിലെ ആദ്യ ഗോള്‍ നേടി.

എതിരില്ലാത്ത രണ്ട് ഗോളിന്റെ ലീഡില്‍ രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ റയല്‍ വീണ്ടും സ്‌കോര്‍ ചെയ്തു. വിനീഷ്യസ് ഡബിള്‍ തികച്ചു. തൊട്ടടുത്ത മിനിറ്റില്‍ തന്നെ റോഡ്രിഗോ ഗോളടി ദൗത്യം ഏറ്റെടുത്തു. കൃത്യം 50 മിനിറ്റില്‍ റയല്‍ 4-0ന് മുന്നിലെത്തി. പിന്നീട് 84-ാം മിനിറ്റില്‍ റോഡ്രിഗോ ഇരട്ട ഗോള്‍ നേടി റയലിന് അഞ്ചാം ഗോള്‍ സമ്മാനിച്ചു. 88-ാം മിനിറ്റില്‍ ഹ്യൂഗോ ഡൂറോയിലൂടെ വലന്‍സിയ ആശ്വാസഗോള്‍ കണ്ടെത്തി.

തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ റയല്‍ രണ്ടാമതാണ്. 34 പോയിന്റോടെ ജിറോണ രണ്ടാമതുണ്ട്. റയലിനെക്കാള്‍ അഞ്ച് പോയിന്റ് പിന്നിലുള്ള എഫ്‌സി ബാഴ്‌സിലോണ മൂന്നാമതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by