കോട്ടയ്ക്കല്‍: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ പേര് ‘പാലസ്തീന്’! ഇതിന്റെ സ്റ്റേജ് ഇതര മത്സരങ്ങള്‍ തുടങ്ങി. ഇന്നലെ തുടങ്ങിയ മത്സരങ്ങള്‍ 15 വരെ വിപിഎസ്വി കോട്ടക്കല്‍ ആയുര്‍വേദ കോളജിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം രചനാ മത്സരങ്ങള്‍ക്ക് പുറമെ ക്വിസ്, ടോം ഡിക്ക് ആന്‍ഡ് ഹാരി, ഡിജിറ്റല്‍ പെയിന്റിങ് മത്സരങ്ങളും ഒന്നാം ദിനത്തില്‍ അരങ്ങേറി. പതിനൊന്നു വേദികളിലായി നടന്ന മത്സരങ്ങളില്‍ അറുപതോളം മെഡിക്കല്‍ കോളജുകളില്‍ നിന്നായി നൂറ്റിമുപ്പത് പ്രതിഭകള്‍ ഇന്നലെ മത്സരങ്ങളുടെ ഭാഗമായി.
മത്സരഫലം വന്ന ക്വിസ്, ടോം ഡിക്ക് ആന്‍ഡ് ഹാരി മത്സരങ്ങളില്‍ ടിഡിഎംസി ആലപ്പുഴ ഒന്നാം സ്ഥാനം നേടി പോയിന്റ് പട്ടികയില്‍ സ്ഥാനമുറപ്പിച്ചു. രണ്ടാം ദിനമായ ഇന്ന് 26 മത്സരങ്ങളാണ്. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങും ഇന്ന് പ്രധാന വേദി ആയ ‘ഗസ’ യില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: