ലഖ്നൗ: ഐഎസിന്റെ അലിഗഡ് മൊഡ്യൂളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തു. റാക്കിബ് ഇമാം അന്‍സാരി (29), നവേദ് സിദ്ദിഖി (23), മുഹമ്മദ് നോമാന്‍ (27), മുഹമ്മദ് നാസിം (23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ലഘുലേഖകള്‍, മൊബൈല്‍ഫോണ്‍, പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തു.
പിടിയിലായ നാല് പേരും അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. റാക്കിബ് ഇമാം എംടെക്കും നവേദ് സിദ്ദിഖി, മുഹമ്മദ് നൂമാന്‍,മുഹമ്മദ് നാസിം എന്നിവര്‍ ബിദുരവും ഉള്ളവരാണ്. ഭീകരപ്രവര്‍ത്തനത്തിന് ഐഎസുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ സമാന ചിന്താഗതിക്കാരായ ആളുകള്‍ക്കിടയില്‍ വിതരണം ചെയ്യുകയും അവരെ ഭീകരപ്രവര്‍ത്തനത്തിന് കൂട്ടുപിടിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും സംസ്ഥാനത്തും രാജ്യത്തുടനീളവും ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടത്തി ആക്രമണത്തിന് പദ്ധതിയിട്ടു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് വിദ്യാര്‍ത്ഥികളുടെ യോഗങ്ങളിലും പ്രതികളെല്ലാം പരസ്പരം സമ്പര്‍ക്കം പുലര്‍ത്തിയെന്നും പുതിയ ആളുകളെ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നവംബര്‍ എട്ടിന് ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സേന ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ നിന്ന് യുഎപിഎ വകുപ്പുകള്‍ പ്രകാരം ഒരു ഭീകരനെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ദുര്‍ഗിലെ സ്മൃതി നഗറിലെ സുപേല പോലീസ് സ്റ്റേഷന് പരിധിക്ക് സമീപമാണ് വാജിഹുദ്ദീന്‍ എന്ന ഭീകരന് അറസ്റ്റിലായത്. ദുര്‍ഗ് പോലീസ് പറയുന്നതനുസരിച്ച്, വാജിഹുദ്ദീന്‍ ഐഎസിലെ സജീവ അംഗമായിരുന്നു. ദുര്‍ഗിലെ എസ്ബിഐ കോളനിയില്‍ താമസിക്കുമ്പോള്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി ചെയ്തിരുന്നു. ദുര്‍ഗില്‍ സുപെല പോലീസും യുപി എടിഎസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്.
വാജിഹുദ്ദീനും സംഘത്തിലെ ചിലരും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: