ന്യൂദൽഹി: വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കുന്നതിനായി രജിസ്‌ട്രേഷൻ പോർട്ടൽ ആരംഭിച്ച് യുജിസി. അന്തിമ മാനദണ്ഡങ്ങൾ സംബന്ധിച്ചുള്ള വിജ്ഞാപനങ്ങൾ പുത്തിറക്കിയ ശേഷമാണ് രജിസ്‌ട്രേഷൻ പോർട്ടൽ തുറന്നിരിക്കുന്നത്. വിദേശ സർവകലാശാലകൾക്ക് fhei.ugc.ac.in വഴി രജിസ്റ്റർ ചെയ്യാം.
യുജിസി രൂപവത്കരിച്ച സമിതി ഈ അപേക്ഷകൾ പരിശോധിക്കും. സർവകലാശാലയുടെ പ്രവർത്തനം, കോഴ്‌സുകൾ, വിശ്വാസ്യത എന്നിവയായിരിക്കും പരിശോധിക്കുക. ഇവ പരിശോധിച്ച് 60 ദിവസത്തിനുള്ളിൽ കമ്മീഷന് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കും. യുജിസിയുടെ അംഗീകാരം ലഭിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ വിദേശ സർവകലാശാലകൾക്ക് ക്യാമ്പസ് തുറക്കാം.
കോഴ്‌സ് ഫീസ്, നിയമനങ്ങൾ,ശമ്പളം തുടങ്ങിയ വിദേശ സർവകലാശാലകൾക്ക് തീരുമാനിക്കാം. ഓൺലൈൻ, വിദൂര ക്ലാസുകൾ അനുവദിക്കില്ല. വിദേശത്തു നിന്നുള്ള അദ്ധ്യാപകർ ഒരു സെമസ്റ്റർ എങ്കിലും ഇന്ത്യയിൽ താമസിച്ചിരിക്കണം തുടങ്ങി നിരവധി നിബന്ധനകളാണ് പോർട്ടലിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: