കൊച്ചി : സംഭരിച്ച നെല്ലിന്റെ വിലയ്ക്ക് പകരം കര്‍ഷക വിധവകള്‍ക്ക് പെന്ഷന് അനുവദിക്കുന്നതാണ് ലാഭകരമെന്ന തരത്തിലാണ് കര്‍ഷകരോടുള്ള പിണറായി സര്‍ക്കാരിന്റെ സമീപനമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി. കാര്‍ഷിക മേഖലയ്ക്ക് നവോദയം നല്കി വിളകള്‍ക്ക് താങ്ങുവിലയും കിസാന്‍ സമ്മാന്‍ നിധിയും, വിള ഇന്‍ഷുറന്‍സും, സബ്സിടി നിരക്കില്‍ വളവും അനുവദിച്ചു കര്‍ഷകരെ പ്രധാനമന്ത്രിയും എന്‍ഡിഎ ഗവണ്മെന്റും ചേര്‍ത്തു നിര്‍ത്തുകയാണ്. എന്നാല്‍ കേരളത്തില്‍ കര്‍ഷകര്‍ നിരന്തരം ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്.
‘ഞാന്‍ പരാജയപ്പെട്ട കര്‍ഷകനാണ്, നെല്ല് എടുത്തിട്ട് സംസ്ഥാന സര്‍ക്കാര്‍ കാശ് തന്നില്ല എന്ന് പറഞ്ഞ് തകഴി കുന്നുമേല്‍ കെ.ജി. പ്രസാദ് എന്ന കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം വേദനാജനകവും ഞെട്ടിക്കുന്നതുമാണ്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ സപ്ലൈകോ വഴി കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വിലനല്കാതെ, പിആര്‍എസ് വയ്പ്പാ കുടിശിക ചൂണ്ടികാണിച്ചും, സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ചും കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാനാകാത്ത വിധം കൃഷിക്കാരുടെ കഴുത്തില്‍ കുരുക്ക് മുറുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
കുട്ടനാട്ടിലും കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലും കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നെല്ല് സംഭരിച്ചതിനു ശേഷം’ പണം തിരികെ കൊടുക്കുന്നത് മാസങ്ങള്‍ക്ക് ശേഷമാണ്’, പിആര്‍എസ് വായ്പാ കുടിശ്ശികയുടെ പേരില്‍ ലോണ്‍ നിഷേധിക്കപ്പെടുകയും കര്‍ഷകര്‍ കടക്കെണിയിലേക്ക് പോകുകയും ചെയ്യുന്ന സാഹചര്യത്തില്‍, സര്‍ക്കാറിന്റെ തെറ്റായ നയം തിരുത്തി കര്‍ഷകരെ സഹായിക്കാനുളള തീരുമാനമാണ് വേണ്ടതെന്നും എന്‍.ഹരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: