തിരുവനന്തപുരം : കേരളീയം, ഹെലിക്കോപ്ടര്‍, വിദേശ യാത്രകള്‍ എന്നിവയൊക്കെ പറഞ്ഞ് ധൂര്ത്തടിക്കന്ന സര്‍ക്കാരാണ് കേരളത്തിന്റേത്. വീടില്ലാത്തവര്‍ക്കെല്ലാം വീട് നല്‍കുമെന്ന് പറഞ്ഞ് ഇവര്‍ കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കടക്കെണിമൂലം കൂട്ടനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ലൈഫ് പദ്ധതിയില്‍ വീടിനുള്ള പണം സര്‍ക്കാര്‍ നല്കാത്തതിനാല് ഓമല്ലൂരില്‍ ഗോപി എന്നയാള്‍ ജീവനൊടുക്കിയത്. പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കും രക്ഷയില്ലെന്ന് തെളിയിക്കുന്നതാണിവയെന്നും സുരേന്ദ്രന് പറഞ്ഞു.
ലൈഫ് പദ്ധതിക്കുവേണ്ടി ഏഴ് ലക്ഷം പേരുടെ അപേക്ഷകളാണ് സര്‍ക്കാരിന് മുന്നില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് അപേക്ഷകള്‍ വാങ്ങിക്കുന്നതല്ലാതെ ആര്‍ക്കും സര്‍ക്കാര്‍ വീട് കൊടുക്കുന്നില്ല. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (അര്‍ബന്‍) പ്രകാരം 1,66,752 വീട് അനുവദിച്ചതില്‍ 1,16,116 പൂര്‍ത്തിയായി. റൂറലില്‍ 14,812 വീട് അനുവദിച്ചു. എന്നാല്‍ സംസ്ഥാനം പിഎംഎവൈ അട്ടിമറിക്കുകയും ലൈഫ് പദ്ധതി പ്രകാരം പണം കൊടുക്കാതിരിക്കുകയും ചെയ്യുന്നു.
നെല്കര്ഷകന് നെല്ലിന്റെ സംഭരണത്തിലെ 75% തുകയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന വിഹിതം നല്‍കാത്ത പിണറായി സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പണം നല്‍കുന്നുമില്ല. കര്‍ഷകര്‍ക്ക് ബാങ്ക് ലോണ്‍ പോലും കിട്ടാത്തതിന് കാരണം ഇതാണ്. ഭവന നിര്‍മ്മാണ പദ്ധതിയിലും ആയുഷ്മാന്‍ ഭാരതിന്റെ കാര്യത്തിലും ഇത് തന്നെയാണ് നടക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ചില്ലി കാശില്ല. എന്നാല്‍ കേന്ദ്രം അനുവദിക്കുന്ന തുക ചിലവഴിക്കുന്നുമില്ല. കേന്ദ്ര സഹായം ഇല്ലെങ്കില്‍ കേരളം പട്ടിണിയാവും. കേരളത്തില്‍ ധനകാര്യ മിസ് മാനേജ്മെന്റാണ്. 40,000 കോടിയെങ്കിലും സംസ്ഥാനത്ത് നികുതി പിരിവ് ലഭിക്കാനുണ്ട്. മാസപ്പടി കൊടുക്കുന്ന വന്‍കിടക്കാരില്‍ നിന്നും നികുതി പിരിക്കാറില്ല. എന്നാല്‍ സാധാരണക്കാരന്റെ നെഞ്ചത്ത് കയറുകയാണ്. ഇതെല്ലാം മറച്ചുവെക്കുന്നതിന് വേണ്ടിയാണ് പിണറയി കോഴിക്കോട് പാലസ്തീന് സമ്മേളനം നടത്തിയത്.
പാലസ്തീന്, ഹമാസ് എന്നൊക്കെ പറഞ്ഞാല്‍ പാവങ്ങള്‍ക്ക് അരിവാങ്ങാനാവില്ല. കര്‍ഷകര്‍ക്ക് ലോണ്‍ ലഭിക്കില്ല. ഖുറാന് കൈവശം വെച്ചാല്‍ പിടിച്ച് അകത്തിടുന്നവരാണ് ചൈനക്കാര്‍. ഹമാസ് നടത്തിയ ആക്രമണങ്ങളെ എന്താണ് മുഖ്യമന്ത്രി കാണാത്തത്? ഇസ്ലാമിക ഭീകരവാദം ലോകത്ത് മുഴുവനുണ്ട്. എന്നാല്‍ പ്രീണന രാഷ്ട്രീയം മാത്രം പറയുന്ന മുഖ്യമന്ത്രി അത് കാണുന്നില്ല. പാലസ്തീന് സമ്മേളനങ്ങള്‍ എന്താണ് കോഴിക്കോട് മാത്രം നടത്തുന്നത്? എന്തുകൊണ്ടാണ് മറ്റ് മതങ്ങളില്‍ നിന്നുള്ള പുരോഹിതരെ ഇതിലേക്ക് വിളിക്കാത്തത്? ജനവിരുദ്ധ നയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം സമ്മേളനങ്ങളിലൂടെ സര്‍ക്കാര്‍ നടത്തുന്നത്.
മുസ്ലിങ്ങളോടുള്ള സ്നേഹമല്ല, വോട്ട് കിട്ടാനുള്ള തന്ത്രമാണ് ഇതെന്ന് എല്ലാവര്‍ക്കുമറിയാം. കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ നവകേരളയാത്രയ്ക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചാല്‍ ബിജെപി. തടയും. സിപിഎമ്മിന്റെ അജണ്ടയില്‍ വീഴുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും കെ. സുരേന്ദ്രന് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: