ഡെറാഡൂണ്‍: ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം ഞായറാഴ്ച തകര്‍ന്നതിനെ തുടര്‍ന്ന് 40 തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്ട്ട്. സില്‍ക്യാര മുതല്‍ ദണ്ഡല്‍ഗാവ് വരെയാണ് തുരങ്കം നിര്‍മ്മിക്കുന്നത്.
ജില്ലാ മജിസ്ട്രേറ്റും ഉത്തരകാശി ജില്ലാ പൊലീസ് സൂപ്രണ്ടും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.തുരങ്കത്തിന്റെ സില്‍ക്യാര ഭാഗത്ത് ഏകദേശം 270 മീറ്റര്‍ താഴ്ചയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരമെന്ന് ജില്ലാ ദുരന്തനിവാരണ ഓഫീസര്‍ ദേവേന്ദ്ര പട്വാള്‍ പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), പൊലീസ്, റവന്യൂ സംഘങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.വിവരം ലഭിച്ചയുടന്‍ എസ്ഡിആര്‍എഫ് കമാന്‍ഡര്‍ മണികാന്ത് മിശ്ര, എസ്ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളുമായി സ്ഥലത്തെത്താന്‍ നിര്‍ദേശം നല്‍കി.
36 ഓളം പേര്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ രക്ഷപ്പെടുത്തുന്നതിന് ശ്രമം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: