ടിരാന: ഘാന ഫുട്ബോള്‍ താരം റാഫേല്‍ ദ്വാമേന (28) കളിക്കുന്നതിനിടെ മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു. അല്‍ബേനിയന്‍ സൂപ്പര്‍ലിഗ മത്സരത്തിനിടെയാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച അല്‍ബേനിയന്‍ ലീഗിലെ എഗ്നേഷ്യയും പാര്‍ടിസാനിയും തമ്മിലുള്ള മത്സരത്തിനിടെയാണ് റാഫേല്‍ ദ്വാമേന കുഴഞ്ഞുവീണത്. മത്സരത്തിന്റെ 24-ാം മിനിറ്റില്‍ മൈതാനത്ത് ല്‍ കുഴഞ്ഞുവീണ ദ്വാമേനയെ ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല.
ദ്വാമേനയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ 2017ല്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. 2021-ല്‍ ഓസ്ട്രിയന്‍ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ദ്വാമേനയ്ക്ക് ഇംപ്ലാന്റബിള്‍ കാര്‍ഡിയോവര്‍ട്ടര്‍-ഡിഫിബ്രിലേറ്റര്‍ (ഐസിഡി) ഘടിപ്പിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: