രാജ്യത്തെ പൗരന്മാർക്ക് ആരോഗ്യ രേഖകൾ സുരക്ഷിതമായി സംരക്ഷിക്കുന്നതിനും എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനും സഹായകമാകുന്ന ഹെൽത്ത് ഐഡിയാണ് ABHA കാർഡ് എന്നത്. ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് ഐഡി അല്ലെങ്കിൽ ABHA നമ്പർ എന്നാണ് പറയപ്പെടുന്നത്. ഇവ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഒരു തിരിച്ചറിയൽ നമ്പറാണ്.
ആധാറിലേതിന് സമാനമായി 14 അക്ക അക്കൗണ്ട് നമ്പറാണ് ഇതിനും ഉള്ളത്. ഈ നമ്പർ ഉപയോഗിച്ച് രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും ഉപയോക്താക്കൾക്ക് അവരുടെ ആരോഗ്യ വിവരങ്ങൾ ആക്സസ് ചെയ്യാനാകും. ഇതിന് പുറമെ എല്ലാ സർക്കാർ ആശുപത്രികളിലും നിശ്ചിത സ്വകാര്യ ആശുപത്രിയകളിലും അഞ്ച് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2021 സെപ്റ്റംബറിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ ഭാഗമാണ് ABHA. അക്ഷയ സെന്ററുകൾ മുഖേനയോ ആരോഗ്യ മന്ത്രാലയം നൽകുന്ന ലിങ്ക് മുഖേനയോ കാർഡിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: