Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലക്ഷ്യമിടാം, കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതി

ഡോ. നവീന്‍. പി. സിങ് (കൃഷി -കര്‍ഷക ക്ഷേമ മന്ത്രാലയത്തിലെ കാര്‍ഷിക ചെലവ്-വില കമ്മീഷന്‍ അംഗം) by ഡോ. നവീന്‍. പി. സിങ് (കൃഷി -കര്‍ഷക ക്ഷേമ മന്ത്രാലയത്തിലെ കാര്‍ഷിക ചെലവ്-വില കമ്മീഷന്‍ അംഗം)
Jan 29, 2025, 10:59 am IST
in Vicharam, Main Article
FacebookTwitterWhatsAppTelegramLinkedinEmail

ഭാരത സമ്പദ്വ്യവസ്ഥയുടെ ആധാരശിലകളിലൊന്നാണ് കാര്‍ഷിക മേഖല. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം 18 ശതമാനം സംഭാവന ചെയ്യുകയും ജനസംഖ്യയുടെ 58 ശതമാനം പേര്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പാക്കുകയും ചെയ്യുന്ന മേഖലയാണത്. ഈ അവശ്യ മേഖല ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ഒട്ടേറെ അനുബന്ധ വ്യവസായങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. എന്നാലും, 2025-26 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, കാര്‍ഷിക മേഖലയിലെ സ്ഥിരത, വളര്‍ച്ച, എണ്ണമറ്റ വെല്ലുവിളികള്‍ എന്നിവ നാം തിരിച്ചറിയണം. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിലെ അസ്ഥിരതയും കര്‍ഷകരുടെ കടബാധ്യത വര്‍ധിച്ചുവരുന്നതും ഉത്പാദനക്ഷമതയിലും ക്ഷേമത്തിലും ഹ്രസ്വകാലത്തേക്ക് പ്രതിഫലിക്കുന്ന ഘടകങ്ങളാണ്. പരമ്പരാഗത കാര്‍ഷിക രീതികള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങളെ ചെറുക്കുന്നതിന് സുസ്ഥിരമായ രീതികള്‍ സ്വീകരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത ഇടത്തരം വെല്ലുവിളികള്‍ വ്യക്തമാക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഭൂമികയില്‍ മേഖലയുടെ പങ്ക്, പ്രാധാന്യം കുറയാതെ നിലനിര്‍ത്താന്‍ നവീകരണവും പരിവര്‍ത്തനവും അനിവാര്യമാണ്. കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിലൂടെയും, കാലാവസ്ഥാ-അനുയോജ്യ കാര്‍ഷിക രീതികളില്‍ നിക്ഷേപിക്കുന്നതിലൂടെയും, നൂതനസമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നതിലൂടെയും ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് കരുത്തേകുന്ന, കാര്‍ഷിക മേഖലയുടെ ഭാവി സുരക്ഷിതമാക്കുന്ന, ശക്തമായ ഒരു കാര്‍ഷിക ചട്ടക്കൂട് സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിക്കും.

കാര്‍ഷിക ഗവേഷണ വികസനം കാലഘട്ടത്തിന്റെ ആവശ്യം

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ വികസനത്തിന് ഫണ്ടിന്റെ കടുത്ത അഭാവമുണ്ട്. ആഗോള ശരാശരിയായ 1 ശതമാനത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ജിഡിപിയുടെ 0.4ശതമാനം മാത്രമാണ് കാര്‍ഷിക ഗവേഷണ വികസനത്തിന് വകയിരുത്തുന്നത്. ഈ കുറവ് കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വിളകള്‍, ജല മാനേജ്‌മെന്റ്, നൂതന കീട നിയന്ത്രണം തുടങ്ങിയ നിര്‍ണായക വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും നവീകരണത്തിനും തടസമാകുന്നു. സിഎസ്ആര്‍ ഫണ്ടുകള്‍ക്ക് മെച്ചപ്പെട്ട നികുതി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും, കഇഅഞ, ടഅഡ െപോലുള്ള സ്ഥാപനങ്ങള്‍ക്ക് കാര്‍ഷിക ഗവേഷണ വികസനത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കുകയും വേണം. ഈ സംരംഭങ്ങള്‍ അക്കാദമിക, വ്യവസായ, കര്‍ഷക സഹകരണത്തിനുള്ള ശക്തമായ ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുകയും കാര്‍ഷിക ഉത്പാദനക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കുന്ന മുന്നേറ്റങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യും.

വിളവെടുപ്പാനന്തര നഷ്ടം കുറയ്‌ക്കാന്‍

പ്രതിവര്‍ഷം 10-20 ശതമാനം വരെയാണ് രാജ്യത്തെ വിളവെടുപ്പാനന്തര നഷ്ടം. സംഭരണം, ലോജിസ്റ്റിക്‌സ്, വിതരണം തുടങ്ങിയ മേഖലകളിലെ കാര്യക്ഷമതയില്ലായ്മയാണ് ഈ നഷ്ടത്തിന് കാരണം. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് വകയിരുത്തിയിട്ടും, ഈ പരിമിതികള്‍ ഏറിയും കുറഞ്ഞും നിലനില്‍ക്കുന്നു. വിളകള്‍ പാഴാകുന്നത് കുറയ്‌ക്കുന്നതിനും കര്‍ഷക-വിപണി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഗ്രാമീണ സംഭരണ ശാലകള്‍, ശീതീകരിച്ചു സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയ്‌ക്കും ഈ ബജറ്റ് മുന്‍ഗണന നല്‍കണം. മാത്രമല്ല, വളരുന്ന ഭക്ഷ്യ സംസ്‌കരണ മേഖലയും വര്‍ദ്ധിച്ചുവരുന്ന പ്രതിശീര്‍ഷ വരുമാനവും സംസ്‌കരിച്ച ഭക്ഷണങ്ങള്‍ക്കുള്ള ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു. ഇത് ശക്തമായ വിതരണ ശൃംഖലയുടെ അനിവാര്യത വ്യക്തമാക്കുന്നു. കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ ദ്വിതീയ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപിക്കുന്നത് ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സൂക്ഷ്മ ജലസേചന സംരംഭങ്ങള്‍ വികസിപ്പിക്കുന്നത് ജലക്ഷാമം പരിഹരിക്കുന്നതിനൊപ്പം ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കും.

കാലാവസ്ഥാ അതിജീവനം: കാര്‍ഷിക നയത്തിന്റെ പുതു സ്തംഭം

കാലാവസ്ഥയിലെ അപ്രവചനീയത, കാലം തെറ്റിയുള്ള മഴ, മണ്ണിന്റെ നാശം എന്നിവയ്‌ക്ക് കാരണമാകുന്ന കാലാവസ്ഥാ വ്യതിയാനം ഇന്ത്യന്‍ കാര്‍ഷിക മേഖലയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്നു. വിള വൈവിധ്യവത്കരണം കൂടാതെ പ്രകൃതിദത്ത, ജൈവ, സുസ്ഥിര കൃഷി രീതികളോടുള്ള ശക്തമായ പ്രതിബദ്ധതയും ഈ സാഹചര്യത്തില്‍ അത്യാവശ്യമാണ്. ജലക്ഷാമമുള്ള കൂടുതല്‍ പ്രദേശങ്ങള്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതും സൗരോര്‍ജ്ജാധിഷ്ഠിത ജലസേചനത്തിന് സബ്സിഡി അനുവദിക്കുന്നതും കാലാവസ്ഥാ വെല്ലുവിളികള്‍ ലഘൂകരിക്കാന്‍ സഹായിക്കും.

വൈവിധ്യവത്കരണം: സാമ്പത്തിക സ്ഥിരതയുടെ താക്കോല്‍

വിള വരുമാനത്തിന്മേലുള്ള കര്‍ഷകരുടെ ആശ്രിതത്വം കുറയ്‌ക്കുന്നതിന് കന്നുകാലി പരിപാലനം, മത്സ്യബന്ധനം, തോട്ടക്കൃഷി തുടങ്ങിയ അനുബന്ധ മേഖലകളിലേക്ക് കൂടി വരുമാന സ്രോതസുകള്‍ വൈവിധ്യവത്കരിക്കുക അത്യാവശ്യമാണ്. നമ്മുടെ കാര്‍ഷിക ഡിജിപിയുടെ 28 ശതമാനം കന്നുകാലി സമ്പത്തിന്റെ സംഭാവനയാണ്. മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട്, പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന തുടങ്ങിയ പദ്ധതികളിലൂടെ മത്സ്യമേഖലയ്‌ക്ക് വര്‍ധിച്ച ധനസഹായം ലഭ്യമാക്കേണ്ടതുണ്ട്. ശീതീകരണം, സംഭരണം, സംസ്‌കരണ സൗകര്യങ്ങള്‍ തുടങ്ങിയ പൂന്തോട്ടപരിപാലന അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങള്‍ തോട്ടക്കൃഷിയുടെ കയറ്റുമതി സാധ്യത വിപുലീകരിക്കും. കര്‍ഷകര്‍ക്ക് പരമാവധി നേട്ടം ഉറപ്പാക്കുന്ന സംയോജിത കൃഷി സമ്പ്രദായത്തിലേക്ക് ഈ ബജറ്റ് വഴിതുറക്കുമെന്നാണ് പ്രതീക്ഷ.

കാര്‍ഷിക രീതികളെ പരിവര്‍ത്തനം ചെയ്യാന്‍ ഡിജിറ്റല്‍ കൃഷി

തീരുമാനമെടുക്കല്‍ പ്രക്രിയയയിലും കാര്യക്ഷമതയിലും വിപ്ലവം സൃഷ്ടിക്കാന്‍ കാര്‍ഷികമേഖലയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ സാധിക്കും. സുതാര്യതയും വിപണി പ്രവേശനക്ഷമതയും ഉറപ്പാക്കും വിധം എല്ലാ കര്‍ഷികചന്തകളും (മണ്ഡി) ഉള്‍പ്പെടുന്ന ഇ-നാം പോലുള്ള പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കണം. നിര്‍മിത ബുദ്ധി, ബ്ലോക്ക്ചെയിന്‍ പോലുള്ള നൂതന സാങ്കേതികവിദ്യകളെ വിതരണ ശൃംഖലാ മാനേജ്മെന്റ്, വിള ഇന്‍ഷുറന്‍സ്, മണ്ണിന്റെ ആരോഗ്യ നിരീക്ഷണം എന്നിവയില്‍ പ്രയോജനപ്പെടുത്തുന്നത് കാര്യക്ഷമതയും വിള നാശ മാനേജ്മെന്റും ഗണ്യമായി മെച്ചപ്പെടുത്തും. 10,000 കര്‍ഷക ഉത്പാദക സംഘടനകള്‍ സ്ഥാപിച്ച് സംഘടിത വിലപേശല്‍, വിപണി പ്രവേശനം എന്നിയിലൂടെ ചെറുകിട, നാമമാത്ര കര്‍ഷകരെ ശാക്തീകരിക്കുന്നതിന് സാമ്പത്തിക, സാങ്കേതിക പിന്തുണ ആവശ്യമാണ്.

സ്പോട്ട്, ഫ്യൂച്ചേഴ്സ് വിപണികളും ഡിജിറ്റല്‍ ആവാസവ്യവസ്ഥയും

കരുത്തുള്ള ഡിജിറ്റല്‍ ആവാസവ്യവസ്ഥയും ഡാറ്റാധിഷ്ഠിത ചട്ടക്കൂടുകളും വികസിപ്പിച്ച് സ്പോട്ട്, ഫ്യൂച്ചേഴ്സ് വിപണികളെ സംയോജിപ്പിക്കുന്നതില്‍ കേന്ദ്ര ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കണം. എല്ലാ മണ്ഡികളെയും ഉള്‍പ്പെടുത്തി ഇ-നാം പോലുള്ള തത്സമയ ഡിജിറ്റല്‍ വിപണികള്‍ വികസിപ്പിക്കുകയും അവയെ ഇലക്ട്രോണിക് വെയര്‍ഹൗസ് റെസീപ്പ്റ്റ്‌സുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നത് സംഭരിച്ച ഉത്പന്നങ്ങളിലൂടെ ധനസമ്പാദനം നടത്താനും, നഷ്ടത്തിലുള്ള വില്‍പ്പന കുറയ്‌ക്കാനും, ആഗോള വ്യാപാര മാനദണ്ഡങ്ങള്‍ പാലിക്കാനും കര്‍ഷകരെ പ്രാപ്തരാക്കും. വെയര്‍ഹൗസിംഗ് സംവിധാനങ്ങള്‍, വ്യാപാര പ്ലാറ്റ്ഫോമുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ഏകീകരിക്കുന്ന, ചരക്കുകള്‍ക്കായുള്ള ഒരു കേന്ദ്രീകൃത ഡാറ്റ ശേഖരം, ഫ്യൂച്ചേഴ്സ് വിപണികളില്‍ കൃത്യതയാര്‍ന്ന വില നിര്‍ണ്ണയവും വിവരാധിഷ്ഠിത തീരുമാനമെടുക്കല്‍ പ്രക്രിയയും സാധ്യമാക്കും. സ്പോട്ട്, ഫ്യൂച്ചേഴ്സ് വിപണികളുടെ വികസനത്തിനും അവ യോജിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും സ്ഥിരതയാര്‍ന്ന നയ പിന്തുണ അത്യാവശ്യമാണ്.

ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കുള്ള വായ്പാ ലഭ്യത

നഗരവത്കരണത്തോടെ പാട്ടക്കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് സ്ഥാപനപരമായ വായ്പയിലേക്കുള്ള പ്രവേശനം ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു. ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്ന അനൗപചാരിക വായ്പാദാതാക്കളിലേക്ക് കര്‍ഷകര്‍ പലപ്പോഴും തിരിയുന്നു. ചെറുകിട, പാട്ടക്കര്‍ഷകരെ കേന്ദ്രീകരിച്ച് കാര്‍ഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടിയില്‍ നിന്ന് 25 ലക്ഷം കോടിയായി ഉയര്‍ത്തണം. പ്രധാനമന്ത്രി ഫസല്‍ ബീമ യോജന കാര്യക്ഷമമാക്കുന്നത് വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കും. ശക്തമായ വായ്പ, ഇന്‍ഷുറന്‍സ് ചട്ടക്കൂടിലൂടെ കര്‍ഷകര്‍ക്കായി സുരക്ഷാ വലയം സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കും. ഇത് അവരുടെ സാമ്പത്തിക പരാധീനതകള്‍ കുറയ്‌ക്കുകയും ഉത്പാദനക്ഷമമായ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വനിതാ ശാക്തീകരണം : ഭാരതീയ കാര്‍ഷിക മേഖലയുടെ നട്ടെല്ല്

ഭാരതത്തിലെ കര്‍ഷക തൊഴിലാളികളില്‍ 50ശതമാനത്തിലധികം വനിതകളാണ്. വിഭവ വിനിയോഗത്തിലും തീരുമാനമെടുക്കല്‍ പ്രക്രിയയിലും പങ്കാളികളാകുന്നതിന് വ്യവസ്ഥാപരമായ തടസ്സങ്ങള്‍ അവര്‍ നേരിടുന്നു. കാര്‍ഷിക ഭൂവുടമകളില്‍ ഏകദേശം 33ശതമാനം വനിതകളാണെങ്കിലും, വരുമാനത്തിലും ആസ്തികളിലും അവര്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. നൈപുണ്യ വികസനം, ഭൂമിയുടെ ഉടമസ്ഥാവകാശം, സ്ഥാപനപരമായ വായ്പയിലേക്കുള്ള പ്രവേശനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ലിംഗാധിഷ്ഠിത പദ്ധതികള്‍ നിര്‍ണായകമാണ്. ഭക്ഷ്യസുരക്ഷയും ഗ്രാമീണ അഭിവൃദ്ധിയും ഉറപ്പാക്കുന്നതില്‍ വനിതാ കര്‍ഷകരുടെ അനിവാര്യമായ പങ്ക് അംഗീകരിച്ചുകൊണ്ട്, അവരെ ശാക്തീകരിക്കുന്നതിനുള്ള സംരംഭങ്ങള്‍ക്ക് ബജറ്റ് മുന്‍ഗണന നല്‍കണം.

Tags: agriculture sectoroverall developmentindia
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

India

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

India

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

India

വീണ്ടും പ്രകോപനനീക്കവുമായി പാകിസ്ഥാൻ : ഇന്ത്യ തടഞ്ഞ ഡാം നിർമ്മാണം ആരംഭിക്കുന്നു ; ജലസംഭരണ ​​ശേഷി വർദ്ധിപ്പിക്കാനാണ് നീക്കം

India

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

പുതിയ വാര്‍ത്തകള്‍

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

ഭാരതത്തിന് മൂന്ന് അപ്പാഷെ ഹെലികോപ്റ്റര്‍ കൂടി

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies