കൊച്ചി: കെ.ജി. പ്രസാദിന്റെ ആത്മഹത്യയ്ക്ക് സംസ്ഥാന സര്‍ക്കാരാണ് പൂര്‍ണ ഉത്തരവാദിയെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്. സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളെ അപലപിച്ച ബിഎംഎസ്, പ്രസാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഇതിലൂടെ സര്‍ക്കാരിന്റെ ചതിയാണ് വെളിവായത്. നെല്ല് അളന്ന് സപ്ലൈകോ പിആര്‍എസ് നല്കുമ്പോള്, ബാങ്കുകള്‍ പണം നല്‍കുന്നത് വായ്പയായാണ്. ഇത് തിരിച്ചടയ്ക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. കേരളത്തിലെ സര്‍ക്കാര്‍ ഇത് തിരിച്ചടയ്ക്കാത്തതിനാല്‍, പാവപ്പെട്ട കര്‍ഷകര്‍ ക്രൂശിക്കപ്പെടുകയാണ്. സര്‍ക്കാര്‍ ക്രൂരതയുടെ അവസാനത്തെ ഇരയാണ് പ്രസാദ്. ഈ ആത്മഹത്യയുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. കര്‍ഷകരോട് ഒരു ദയയും കാണിക്കാത്ത സര്‍ക്കാരാണ് കേരളീയത്തിന് കോടികള്‍ ധൂര്‍ത്തടിച്ചത്. 23,691 കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇനിയും പണം നല്‍കാനുണ്ട്. പണം ലഭിച്ചവരാകട്ടെ അടുത്ത കെണിയില്‍ പെട്ടിരിക്കുകയാണ്, അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: