അഞ്ചാലുംമൂട്: അടച്ചുറപ്പുള്ള വീടെന്ന വൃദ്ധദമ്പതികളുടെ സ്വപ്നത്തോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഖം തിരിച്ചപ്പോള്‍, കരംപിടിച്ച് ബിജെപി വാര്‍ഡു മെമ്പര്‍. പനയം വാര്‍ഡില്‍ കാട്ടിച്ചേരി പാവൂര്‍ പടിഞ്ഞാറ്റതില്‍ ശിവരാമനും ചന്ദ്രമതിയും ചോര്‍ന്നൊലിക്കുന്ന കുടിലില്‍ നിന്ന് നാളെ അടച്ചുറപ്പുള്ള വീട്ടിലേക്കു മാറും. വാര്‍ഡ് മെമ്പര്‍ രതീഷ് രവി നിര്‍മിച്ചു നല്കുന്ന രണ്ടാമത്തെ വീടിന്റെ താക്കോല്‍ നാളെ വൃദ്ധ ദമ്പതികള്‍ക്ക് കൈമാറും.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് ദുരിതം പേറുന്ന വൃദ്ധ ദമ്പതികളുടെ അവസ്ഥ രതീഷ് രവി കാണുത്. വെള്ളം കയറിയ വീട്ടിനുള്ളില്‍ ഇഴജന്തുക്കളെ പേടിച്ച് കഴിയുന്നവര്‍ക്ക് അന്നു നല്കിയ വാക്കാണ് വീട് നിര്‍മിച്ചു നല്‍കുമെന്നത്. സര്‍ക്കാര്‍ സഹായത്തിനായി വൃദ്ധദമ്പതികള്‍ക്കൊപ്പം രതീഷ് കയറിയിറങ്ങാത്ത ഓഫീസുകള്‍ ചരുക്കമാണ്. പഞ്ചായത്ത് ഓഫീസ് മുതല്‍ കളക്ടറേറ്റ് വരെ. ഒരു കനിവും ഉണ്ടായില്ല. തുടര്‍ന്ന് സര്‍ക്കാര്‍ സഹായത്തിനു കാത്തു നില്‍ക്കാതെ സുമനസ്സുകളുടെ സഹായത്തോടെ ഇവര്‍ക്ക് വീട് വച്ചു നല്കാന് രതീഷ് മുന്നിട്ടിറങ്ങി.
വാര്‍ഡിലെ അഞ്ചു നിര്‍ധനര്‍ക്കായി രതീഷ് രവി ആവീഷ്ക്കരിച്ചതാണ് സ്പനം വീട് പദ്ധതി. ക്യാന്‍സര്‍ രോഗിയായ ജയകൃഷ്ണനായിരുന്നു ആദ്യ വീട് നിര്‍മിച്ചു നല്‍കിയത്. രണ്ടാമത്തെ വീടിന്റെ താക്കോല്‍ ദാനമാണ് നാളെ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: