ന്യൂദൽഹി: ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി കേന്ദ്ര സർക്കാരിന്റെ ‘മേരി മാട്ടി മേരാ ദേശ്’ ക്യാമ്പെയ്ൻ. ക്യാമ്പെയ്ന് കീഴിൽ ഏറ്റവും കൂടുതൽ സെൽഫികൾ സമൂഹമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതിനാണ് റെക്കോർഡ് സ്വന്തമാക്കിയത്. 25 ലക്ഷം സെൽഫികളാണ് ഭാരതീയർ ക്യാമ്പെയ്നിന്റെ ഭാഗമായി അപ്‌ലോഡ് ചെയ്തത്. എന്നാൽ 10,42,538 സെൽഫികളാണ് ഗിന്നസ് റെക്കോർഡിലേക്ക് പരിഗണിച്ചത്.
മുംബൈ സർവകലാശാലയിൽ നടന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ദാന ചടങ്ങിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പങ്കെടുത്തു. അഭിമാന നിമിഷത്തിനാണ് നാം സാക്ഷ്യം വഹിച്ചതെന്നും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവർക്കുള്ള ആദരമാണിതെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഇനിയും ഒരുപാട് റെക്കോർഡുകൾ തകർക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശസ്‌നേഹം പ്രകടിപ്പിക്കുന്നതിന്റെ പ്രതീകമായാണ് ക്യാമ്പെയ്ൻ ആരംഭിച്ചത്. രാഷ്‌ട്ര രൂപീകരണത്തിൽ പങ്കാളിയാകുവുകയും സ്വജീവൻ വെടിഞ്ഞ ധീരരായ സ്വാതന്ത്ര്യ സമര സേനാനികൾക്കും പ്രവർത്തകർക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിനായാണ് മേരി മാട്ടി മേരാ ദേശ് ക്യാമ്പെയ്ൻ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: