കോഴിക്കോട് : മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയില്‍ നടനും ബി ജെ പി നേതാവുവായ സുരേഷ് ഗോപിക്ക് ഹാജരാകണമെന്ന് കാട്ടി പൊലീസ് നോട്ടീസ്. ഈ മാസം 18ന് മുമ്പ് ഹാജരാകണമെന്നാണ് നടക്കാവ് പൊലീസിന്റെ നോട്ടീസിലുളളത്.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് ആരോപണം.ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചുവെന്നും ഇത് അപമാനമുണ്ടാക്കിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി.
പിന്നാലെ മാധ്യമപ്രവര്‍ത്തക പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ കേസെടുക്കുന്നത്. എന്നാല്‍ താന്‍ ഇതുവരെയും ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ ഇനി മാധ്യമ പ്രവര്‍ത്തകയ്‌ക്ക് അപമാനിക്കപ്പെട്ടതായി തോന്നിയെങ്കില്‍ മാപ്പ് പറയുന്നതായും സുരേഷ് ഗോപി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
ബി ജെ പിയുടെ രാജ്യസഭാംഗമായിരുന്ന സുരേഷ് ഗോപി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഇത്തരം വ്യാജപരാതികള്‍ ഉയര്‍ന്നുവരുന്നത്. സുരേഷ്‌ഗോപിയുടെ ജനപ്രീതി എതിരാളികളെ ഭയപ്പെടുത്തുന്നു എന്നാണ് ഇത്തരം പരാതികള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: