കല്‍പ്പറ്റ: വയനാട്ടില്‍ ഏറ്റുമുട്ടലിനൊടുവില്‍ പിടിയിലായ മാവോയിസ്റ്റുകളെ കര്‍ണാടക, തമിഴ്നാട് പോലീസ് ചോദ്യം ചെയ്യും. കേരള പോലീസിന് നല്കിയ കസ്റ്റഡി കാലയളവിലാണ് പിടിയിലായ ചന്ദ്രുവിനെയും ഉണ്ണിമായയെയും ഇരു സംസ്ഥാനങ്ങളിലെയും തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്യുക. അറസ്റ്റിലായവര്‍ കര്‍ണാടക, തമിഴ്നാട് സ്വദേശികളായതിനാല്‍ അവിടങ്ങളില്‍ നിന്ന് മാവോയിസ്റ്റ് സംഘത്തിലേക്ക് കൂടുതല്‍ റിക്രൂട്ട്മെന്റ് നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും.
ഇതിനിടെ ഏറ്റുമുട്ടലില്‍ പോലീസ് പിടിച്ചെടുത്ത ആയുധങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി. ഇവരില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പിടിച്ചെടുത്ത തോക്കുകളില്‍ ഇന്‍സാസ് റൈഫിളും എകെ 47 ഉള്‍പ്പടെ നാല് തോക്കുകളും ഉണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങളെത്തിച്ചതായാണ് നിഗമനം. ഒന്നര മാസത്തിനിടെ അഞ്ച് തവണ മാവോയിസ്റ്റ്നസംഘം ജനവാസ കേന്ദ്രങ്ങളില്‍ എത്തിയിരുന്നു. ഇതെല്ലാം വെവ്വേറെ സംഘങ്ങളാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: