ജയ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജസ്ഥാനില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ജയ്പുര്‍ മുന്‍ മേയര്‍ വിഷ്ണു ലത അടക്കമുള്ള നേതാക്കള്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന്റെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്.
ഈശ്വര്‍ യോഗി, മഹേഷ് നാരായണ്‍ ശര്‍മ, മഹേഷ് ലത, മനീഷ് ശര്‍മ രാജേഷ് മാണ്ഡ്യ, അതിനാ ശര്‍മ എന്നീ നേതാക്കളും കോണ്‍ഗ്രസ് വിട്ടു. ഇവരെല്ലാവരും മുനിസിപ്പാലിറ്റി, കോര്പ്പറേഷന് അംഗങ്ങളുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: