കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധിയിൽ വാദം ഇന്ന്. പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് എറണാകുളം പ്രത്യേക പോക്സോ കോടതി കണ്ടെത്തിയിരുന്നു. ഇന്ന് ഇവിടെ വാദം കേൾക്കും.
ജഡ്ജി കെ സോമനാണ് കേസ് പരിഗണിക്കുന്നത്. വാദം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ശിക്ഷാ വിധി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്ന 16 കുറ്റങ്ങളും തെളിഞ്ഞിരുന്നു.
പ്രതിയ്ക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ക്രൂരത നടന്ന് നൂറാം ദിനമാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: