തിരുവനന്തപുരം: ട്രാഫിക് നിയമം ലംഘിക്കുന്ന പോലീസുകാർക്കും ഇനി പണി കിട്ടും. സ്വന്തം കയ്യിൽ നിന്നും പണം പോകും. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നുമാകും പിഴ ഈടാക്കുക. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി. ഉദ്യോഗസ്ഥർ പിഴ അടച്ചതിന്റെ വിശദാംശങ്ങൾ 10 ദിവസത്തിനുള്ളിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ട്രാഫിക് നിയമങ്ങൾ പാലിക്കാൻ പോലീസ് ഉദ്യോഗസ്ഥരും ബാദ്ധ്യസ്ഥരാണ്. പോലീസ് വാഹനങ്ങൾ നിയമലംഘനം നടത്തുന്നതിന്റെ വിവരങ്ങൾ ദിനം പ്രതി മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നുണ്ട്. നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥരാകും പൂർണ ഉത്തരാവാദികൾ. ഇവർ നടത്തുന്ന നിയമലംഘനത്തിന് സർക്കാർ പണം ചിലവാക്കില്ല.
നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നം പിഴ ഈടാക്കി പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. പോലീസ് വാഹനങ്ങൾ നിയമം ലംഘിക്കുന്നത് പതിവായതോടെയാണ് പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: