ഇടുക്കി: നെടുങ്കണ്ടത്ത് ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. മരുമകൻ ജോബിൻ തോമസ് പോലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിൽ മകൾ ടിന്റുവിനും വെട്ടേറ്റിട്ടുണ്ട്. ടിന്റു ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
വെട്ടേറ്റ ടിന്റുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ കച്ചവടം ചെയ്ത് വരികയായിരുന്നു ജോബിൻ. കുറച്ച് നാളുകളായി ഭാര്യ ടിന്റുവുമായി ജോബിൻ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ഇതേ തുടർന്ന് ഇരുവരും അകന്നാണ് കഴിഞ്ഞിരുന്നത്.
ഇന്നലെ രാത്രിയോടെയാണ് പ്രതി ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: