Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; നിങ്ങള്‍ എങ്ങനെ ആഘോഷിക്കുന്നു?

ആഘോഷങ്ങളെക്കാള്‍ പ്രാധാന്യം ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്കാണ് നല്‌കേണ്ടത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 02:25 am IST
inKerala

കൊച്ചി: ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുമ്പോള്‍ എങ്ങനെയാണ് പണമൊഴുക്കി ആഘോഷങ്ങള്‍ നടത്തുകയെന്ന് ഹൈക്കോടതി. കുറേയാളുകളുടെ കണ്ണുകള്‍ ഈറനണിയുമ്പോള്‍ എങ്ങനെയാണ് ആഘോഷിക്കാനാവുക? ആഘോഷങ്ങളെക്കാള്‍ പ്രാധാന്യം ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്കാണ് നല്കേണ്ടതെന്നും ഹൈക്കോടതി ഓര്‍മപ്പെടുത്തി.

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണം വൈകുന്നതിനെതിരേ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്കാന്‍ എന്തു പദ്ധതിയാണ് സര്‍ക്കാരിന്റെ പക്കലുള്ളതെന്ന് കോടതി ആരാഞ്ഞു. സ്വത്തു വിറ്റ് കെഎസ്ആര്‍ടിസി തന്നെ നോക്കട്ടെയെന്നും സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുകയാണെന്നും ചീഫ് സെക്രട്ടറി ഡോ.വി. വേണു വ്യക്തമാക്കി. കഴിഞ്ഞ തവണ ഹാജരാകാതിരുന്നത് കേരളീയം പരിപാടിയുടെ ഭാഗമായി സെമിനാറുകളില്‍ പങ്കെടുക്കേണ്ടി വന്നതിനാലാണെന്നും ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.

കോടതിക്ക് സെമിനാറുകളെക്കാള്‍ പ്രാധാന്യം കുറവാണോയെന്ന് ചോദിച്ച കോടതി, കുറേയാളുകളുടെ കണ്ണുകള്‍ ഈറനണിയുമ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ആഘോഷിക്കാനാവുകയെന്നും ആരാഞ്ഞു. കേസില്‍ നേരത്തേ ഹാജരാകാത്തത് മനഃപൂര്‍വമല്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഇത് ഹൈക്കോടതി രേഖപ്പെടുത്തി.

ഓണ്‍ലൈനില്‍ ഹാജരായ ചീഫ് സെക്രട്ടറി, പെന്‍ഷന്‍ നല്കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തുകയാണെന്ന് അറിയിച്ചു. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്നു കരകയറ്റാനുള്ള പോംവഴി കമ്പനിയുടെ സ്വത്തു വില്‍ക്കുകയെന്നതാണ്. ഇതിനു ചില യോഗങ്ങള്‍ ചേര്‍ന്നെങ്കിലും തീരുമാനമായില്ലെന്നും വിശദീകരിച്ചു. ഇത്തരം കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരുമെന്ന് ഒന്നര വര്‍ഷമായി കോടതി പറയുന്നുണ്ടെന്ന് ഹൈക്കോടതിയും പ്രതികരിച്ചു. ഇതിനകം 8,000 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സഹായമായി നല്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകനും
അറിയിച്ചു.

സപ്തംബറിലെ പെന്‍ഷന്‍ അനുവദിച്ചെന്നും ഒക്ടോബറിലേത് നവംബര്‍ 30നു നല്കുമെന്നും അറിയിച്ചു. എന്നാല്‍ നവം. 30ന് ഒക്ടോബറിലെയും നവംബറിലെയും പെന്‍ഷന്‍ നല്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ഇതിനു കഴിഞ്ഞില്ലെങ്കില്‍ അന്ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറിയും ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറും ഓണ്‍ലൈനില്‍ ഹാജരാകണം. പെന്‍ഷന്‍ വൈകുന്നതിനെതിരേ തിരുവനന്തപുരം വക്കം സ്വദേശിയായ അശോക് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിനിടെ പെന്‍ഷന്‍ സര്‍ക്കാര്‍ നല്കണമെന്ന ഉത്തരവു പുനഃപരിശോധിക്കണമെന്ന ഹര്‍ജി വേഗം പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതും നവം. 30നു പരിഗണിക്കും.

Tags: Pinarayi GovernmentKerala High courtkeraleeyamcriticizes government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

Kerala

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

Kerala

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Kerala

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.